നവ്യക്ക് മികച്ചൊരു വേഷം - കാരുണ്യ-

By Staff

നവ്യക്ക് മികച്ചൊരു വേഷം - കാരുണ്യ-
ജനവരി 26, 2005

നന്ദനത്തിലെ ബാലാമണി നവ്യാനായര്‍ക്ക് സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങളും പ്രശംസയുടെ നീണ്ട കൈയടിയുമാണ് നേടിക്കൊടുത്തത്. തന്റെ രണ്ടാമത്തെ ചിത്രത്തില്‍ ബാലാമണിയെ പോലെ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നവ്യാനായര്‍ക്ക് അവസരം ലഭിച്ചു.

ജീവിതത്തിലെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടു മൂലം തറവാട്ടില്‍ വേലക്കാരിയായി ജോലി ചെയ്യേണ്ടിവരുന്ന നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടി തറവാട്ടിലെ ചെറുപ്പക്കാരനുമായി പ്രണയത്തിലകപ്പെടുന്നതിനെ തുടര്‍ന്നുണ്ടാവുന്ന സങ്കടങ്ങളും സംഘര്‍ഷങ്ങളും തന്മയത്വത്തോടെയാണ് നവ്യാനായര്‍ അവതരിപ്പിച്ചത്. ശക്തമായ അത്തരമൊരു കഥാപാത്രം ഒരു ഇടവേളക്ക് ശേഷം നവ്യക്ക് ലഭിച്ചിരിക്കുന്നു. ആല്‍ബര്‍ട് സംവിധാനം ചെയ്യുന്ന കണ്ണേ മടങ്ങുക എന്ന ചിത്രത്തിലെ കാരുണ്യ എന്ന കഥാപാത്രം നന്ദനത്തിന് ശേഷം നവ്യക്ക് ലഭിച്ചിരിക്കുന്ന ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രമാണ്.

പാറമടയിലെ തൊഴിലാളികളായ ഭാഗ്യനാഥന്റെയും വിശാലാക്ഷിയുടെയും രണ്ട് പെണ്‍മക്കളില്‍ ഒരുവളാണ് കാരുണ്യ. കാരുണ്യയുടെ അനുജത്തിയാണ് സൗമ്യ. പഠിക്കാന്‍ മിടുക്കികളായ അവരെ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശുകൊണ്ടാണെങ്കിലും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തന്നെം ഭാഗ്യനാഥന്‍ പഠിപ്പിച്ചു.

കാരുണ്യ പത്താം ക്ലാസിലും സൗമ്യ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇതിനിടിയില്‍ ഒരു ദുരന്തം ആ കുടുംബത്തിന് കനത്ത ആഘാതമേല്പിച്ചു. പണിസ്ഥലത്തുവച്ചുണ്ടായ അപകടത്തില്‍ ഭാഗ്യനാഥന്റെ കാലിന് സ്വാധീനം നഷ്ടപ്പെട്ടു. ജോലിക്ക് പോകാനാവാത്ത സ്ഥിതിയിലായി അയാള്‍.

പലരില്‍ നിന്നും കടം വാങ്ങിയും മറ്റും ആ കുടുംബം ഒരു വിധം മുന്നോട്ടുപോയെങ്കിലും കാരണ്യക്ക് പഠിപ്പ് ഉപേക്ഷിക്കേണ്ടിവന്നു. സൗമ്യയെ എങ്ങനെയെങ്കിലും പഠിപ്പിക്കുവാനായി അവള്‍ക്ക് ബന്ധുവായ ജ്ഞാനശീലന്റെ നെയ്ത്തുശാലയില്‍ ജോലിക്ക് പോവേണ്ടിവന്നു. പതുക്കെ ആ കുടുംബത്തിന്റെ ഭാരം കാരുണ്യയുടെ ചുമലില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് അവള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് കണ്ണേ മടങ്ങുക പറയുന്നത്.

ഭാഗ്യനാഥനായി മുരളിയും വിശാലാക്ഷിയായി ശോഭയും സൗമ്യയായി ബേബി നീരജയുമാണ് അഭിനയിക്കുന്നത്. കൈലാസനാഥ്, പി. സി. സോമന്‍, സ്റെല്ലാ രാജന്‍, ഫ്രെഡ്ഢി എന്നിവരും അഭിനയിക്കുന്നത്.

ആല്‍ബര്‍ട്ടിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് അജയും വിജയുമാണ്. പ്രശാന്ത് സാരംഗിന്റെ ഗാനങ്ങള്‍ക്ക് ജയന്‍ പിഷാരടി സംഗീതം നല്‍കുന്നു. ഛായാഗ്രഹണം വൈദി. പ്രസൂനം പിക്ചേഴ്സിന്റെ ബാനറില്‍ കെ. ജി. പ്രസന്നനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X