ജയറാമിന് മൂന്ന് ചിത്രങ്ങള്‍

By Staff

ജയറാമിന് മൂന്ന് ചിത്രങ്ങള്‍
ജനവരി 27, 2002

സത്യന്‍ അന്തിക്കാട്, രാജസേനന്‍, അനില്‍ ബാബു എന്നീ സംവിധായകരുടെ അടുത്ത ചിത്രങ്ങളില്‍ ജയറാം നായകന്‍.

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന് ലോഹിതദാസ് ആണ് തിരക്കഥയെഴുതുന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിന് ശേഷം സത്യന്‍-ലോഹി-ജയറാം ടീം പുതിയ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.

രാജസേനന്റെ ജയറാം ചിത്രത്തിന് മിസ്റര്‍ ക്ലോക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ രാജസേനന്റെ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലും ജയറാം തന്നെയായിരുന്നു നായകന്‍.

പട്ടാഭിഷേകത്തിന് ശേഷമാണ് അനില്‍ ബാബുവും ജയറാമും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X