മോഹന്‍ലാല്‍ കിറുക്കനായ ശ്രീകുമാര്‍
മോഹന്‍ലാല്‍ കിറുക്കനായ ശ്രീകുമാര്‍
ജനവരി 27, 2004
ഫാസിലിന്റെ ഇനിയും പേരിടാത്ത പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അരക്കിറുക്കനായ ശ്രീകുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ലേഡീസ് ഹോസ്റലില്‍ നിന്ന് റീത്ത മാത്യൂസ് എന്ന പെണ്‍കുട്ടിയെ കാണാതാവുന്നു. ഈ പെണ്‍കുട്ടിയെ കണ്ടുപിടിക്കാനുള്ള ജോലി ഏല്പിയ്ക്കുന്നത് ശ്രീകുമാറിനെയാണ്. ഈ അന്വേഷണമാണ് ഫാസിലിന്റെ പുതിയ മോഹന്‍ലാല്‍ ചിത്രം.
ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി. കൊച്ചിയിലെ ചെറുപുഷ്പം സ്റുഡിയോയില്‍ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഫാസിലിന്റെ മകള്‍ അമ്മു നിര്‍വഹിച്ചു. മകന്‍ അന്‍സാരി ആദ്യ ക്ലാപ്പടിച്ചു.
സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നയന്‍താരയാണ് മോഹന്‍ലാലിന്റെ നായിക. വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തീര്‍ന്നതോടെ മോഹന്‍ലാലും ഷൂട്ടിംഗ് സെറ്റിലെത്തി. മുകേഷ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍,സുകുമാരി, സായ്കുമാര്‍, ഗണേഷ്കുമാര്‍ എന്നിവരും അഭിനയിക്കുന്നു.
ഫാസില്‍ തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്കും. വിഷുവിനാണ് ഈ ചിത്രം തിയേറ്ററുകളിലെത്തുക.


Click it and Unblock the Notifications