ബല്‍റാമിന്റെ വരവ് മാര്‍ച്ചില്‍
ബല്‍റാമിന്റെ വരവ് മാര്‍ച്ചില്‍
ജനവരി 27, 2006
2006ലെ ദിലീപിന്റെ ആദ്യചിത്രത്തിന് സൂപ്പര്‍ഹിറ്റുകളുമായി വിജയക്കുതിപ്പ് തുടരുന്ന മമ്മൂട്ടിയില്‍ നിന്നും മത്സരം നേരിടേണ്ടിവരില്ല. ഐ.വി.ശശി സംവിധാനം ചെയ്യുന്ന ബല്‍റാം വേഴ്സസ് താരാദാസ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ റിലീസിംഗ് ജനവരിയില്‍ നിന്നും മാര്‍ച്ചിലേക്ക് മാറ്റിയതോടെ ഒരു സൂപ്പര്‍താരയുദ്ധം ഒഴിവായി. ജനവരി 28നാണ് ദിലീപ് ചിത്രം ലയണ്‍ റിലീസ് ചെയ്യുന്നത്.
ജനവരി 26ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം മാര്‍ച്ച് 16ന് തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ അറിയിപ്പ്. ചിത്രീകരണം പൂര്‍ത്തിയാകുന്നതു വൈകിയതാണ് പ്രധാനമായും റിലീസിംഗ് മാറ്റിയതിനു കാരണം. വേനലവധിക്കാല ചിത്രമെന്ന നിലയില്‍ വിജയം കൊയ്യാം എന്ന കണക്കുകൂട്ടലും റിലീസിംഗ് നീട്ടിവച്ചതിനു പിന്നിലുണ്ട്.
മൂന്ന് കോടിയിലേറെ മുടക്കുമുതലുള്ള വന്‍ ബജറ്റ് ചിത്രമാണ് ബല്‍റാം വേഴ്സസ് താരാദാസ്. ബല്‍റാം എന്ന പൊലീസ് ഓഫീസറായും താരാദാസ് എന്ന അധോലോകനായകനായും ഇരട്ടവേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിബര്‍ട്ടി ബഷീറാണ് ചിത്രം നിര്‍മിക്കുന്നത്.
ബോളിവുഡ് നായിക കത്രീന കൈഫ് മമ്മൂട്ടിയുടെ നായികയാവുന്നുവെന്ന പ്രത്യേകതയുണ്ട് ചിത്രത്തിന്. അധോലോക നായകന്‍ താരാദാസിന്റെ കാമുകിയായ സിനിമാനടിയായാണ് കത്രീന കൈഫ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹോങ്കോങിലും മലേഷ്യയിലുമാണ് ബല്‍റാം വേഴ്സസ് താരാദാസിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്.


Click it and Unblock the Notifications