രക്ഷകനായി കലാഭവന്‍ മണി
രക്ഷകനായി കലാഭവന്‍ മണി
ജനവരി 27, 2006
മലയാളത്തില്‍ ആക്ഷന്‍ ഹീറോയായി വിലസുന്ന കലാഭവന്‍ മണിയുടെ പുതിയ ചിത്രമാണ് രക്ഷകന്‍. തുളസീദാസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
പൃഥ്വിരാജിനെ നായകനാക്കി അവന്‍ ചാണ്ടിയുടെ മകന്‍ എന്നൊരു ചിത്രം തുളസീദാസ് സംവിധാനം ചെയ്തുവരികയായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവന്‍ ചാണ്ടിയുടെ മകന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് കലാഭവന്‍ മണിയെ നായകനാക്കി പുതിയ ചിത്രം ചെയ്യാന്‍ തുളസീദാസ് തീരുമാനിച്ചത്.
മനോജ് കെ.ജയന്‍, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, വിജയകുമാര്‍, ജഗദീഷ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
എ.കെ.സന്തോഷാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് സജീവ് ലാല്‍ സംഗീതം പകരുന്നു. സാമി ആന്റ് കലയുടെ ബാനറില്‍ ജി.കെ.പിള്ളയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications