twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിട്ടിക്സ് അവാര്‍ഡ്: ജയറാം മികച്ച നടന്‍

    By Staff
    |

    ക്രിട്ടിക്സ് അവാര്‍ഡ്: ജയറാം മികച്ച നടന്‍
    ജനവരി 28, 2002

    തിരുവനന്തപുരം: 2001ലെ മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാര്‍ഡ് കമല്‍ സംവിധാനം ചെയ്ത മേഘമല്‍ഹാറിനും ടി. കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ശേഷത്തിനും. ജയറാം ആണ് മികച്ച നടന്‍. മികച്ച നടി ഗീതു മോഹന്‍ദാസ്.

    ശേഷത്തിന്റെ സംവിധായകന്‍ ടി. കെ. രാജീവ് കുമാര്‍ മികച്ച സംവിധായകനായി തിരഞ്ഞടുക്കപ്പെട്ടു. ജയറാമിനും ഗീതു മോഹന്‍ദാസിനും അവാര്‍ഡ് നേടി ക്കൊടുത്തത് ശേഷത്തിലെ അഭിനയമാണ്.

    മേഘമല്‍ഹാറിന്റെ സംവിധായകന്‍ കമലിന് പ്രത്യേക അവാര്‍ഡുണ്ട്. മേഘമല്‍ഹാറിന്റെ തിരക്കഥയെഴുതിയ കമലാണ് മികച്ച തിരക്കഥാകൃത്ത്. ജയരാജ് സംവിധാനം ചെയ്ത കണ്ണകി ആണ് മികച്ച രണ്ടാമത്തെ ചിത്രം. ജയരാജിനും പ്രത്യേക അവാര്‍ഡുണ്ട്.

    മികച്ച രണ്ടാമത്തെ നടന്‍ രാജന്‍ പി. ദേവും (കരുമാടികുട്ടന്‍) മികച്ച രണ്ടാമത്തെ നടി ബിന്ദു പണിക്കരും (സൂത്രധാരന്‍) ആണ്.

    ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് ബാലചന്ദ്ര മേനോന് ചലച്ചിത്രരത്നം ബഹുമതി നല്‍കും. ജീവന്‍ മശായിയിലെ അഭിനയത്തിന് നെടുമുടി വേണുവിന് പ്രത്യേക അവാര്‍ഡുണ്ട്. മികച്ച ചലചിത്ര നിരൂപകനുളള അവാര്‍ഡ് വെബ് ലോകം ചീഫ് സബ് എഡിറ്ററും ചലച്ചിത്ര നിരൂപകനുമായ എ. ചന്ദ്രശേഖരന്‍(പ്രേക്ഷകര്‍ സ്വാതന്ത്യം പ്രഖ്യാപിക്കുമ്പോള്‍ -ചിത്രഭൂമി) നേടി. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുളള അവാര്‍ഡ് ഡോ. അരവിന്ദന്‍ വല്ലച്ചിറയ്ക്കാണ്. കൃതി ഏഷ്യന്‍ സിനിമ- ഒരു നവ ദര്‍ശനം.

    മറ്റ് അവാര്‍ഡുകള്‍:

    ബാലതാരം: ശ്രീറാം സേതുനാഥ് (മൂക്കുത്തി).
    കഥാകൃത്ത്: സുരേഷ് പൊതുവാള്‍ (അച്ഛനെയാണെനിക്കിഷ്ടം).
    ഗാനരചയിതാവ്: ഒ. എന്‍. വി. കുറുപ്പ് (മേഘമല്‍ഹാര്‍, പുലര്‍വെട്ടം).
    സംഗീത സംവിധായകന്‍: രമേശ് നാരായണന്‍ (മേഘമല്‍ഹാര്‍).
    ഗായകന്‍: എം. ജി. ശ്രീകുമാര്‍ (അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിലെ ശലഭം വഴിമാറും.. പ്രജയിലെ ചന്ദനമണി... എന്നീ ഗാനങ്ങള്‍).
    ഗായിക: സുജാത മോഹന്‍ (സൂത്രധാരന്‍ എന്ന ചിത്രത്തിലെ പേരറിയാം മകയിരം നാളറിയാം..., പുലര്‍വെട്ടം എന്ന ചിത്രത്തിലെ ഇതിലേ ഇതിലേ എന്തോ മനപൈതലേ....എന്നീ ഗാനങ്ങള്‍).
    ഛായാഗ്രഹകന്‍- എം. ജെ. രാധാകൃഷ്ണന്‍ (കണ്ണകി, തീര്‍ഥാടനം).
    ചിത്രസംയോജക: ബീന വേണുഗോപാല്‍.
    കലാ സംവിധായകന്‍: നേമം പുഷ്പരാജ് (കണ്ണകി).
    ശബ്ദലേഖകന്‍: സൈമണ്‍ ശെല്‍വരാജ് (ശേഷം).
    ചമയം: പട്ടണം റഷീദ് (കണ്ണകി, ജീവന്‍ മശായ്).
    വസ്ത്രാലങ്കാരം: വേലായുധന്‍ കീഴില്ലം (വണ്‍മാന്‍ഷോ).
    നൃത്തസംവിധാനം: കുമാര്‍ ശാന്തി (രാവണപ്രഭു).
    ഡബിംഗ് ആര്‍ട്ടിസ്റ്: നിതുന നെല്‍വിന്‍ (മഴമേഘപ്രാവുകള്‍).
    ബാലചിത്രം: പുലര്‍വെട്ടം.
    ഹ്രസ്വചിത്രം: കെ.സി.എസ്. പണിക്കര്‍, റിഥം ഒഫ് സിംബല്‍സ്, സായന്തനത്തിന്റെ പടവുകള്‍.
    നവാഗത പ്രതിഭ: നവ്യാ നായര്‍
    നവാഗത സംവിധായകന്‍: ടി. എന്‍. ഗോപകുമാര്‍ (ജീവന്‍ മശായ്), കണ്ണന്‍(തീര്‍ഥാടനം).
    ജനപ്രീതി നേടിയ ചിത്രം: രാവണപ്രഭു

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X