നന്ദനത്തില്‍ നവ്യ, ഫാസില്‍ ചിത്രത്തില്‍ മീര

By Staff

നന്ദനത്തില്‍ നവ്യ, ഫാസില്‍ ചിത്രത്തില്‍ മീര
ജനവരി 28, 2002

പ്രണയകഥകള്‍ പറയുന്ന രഞ്ജിത്തിന്റെയും ഫാസിലിന്റെയും ചിത്രങ്ങളില്‍ നവ്യാ നായരും മീരാ ജാസ്മിനും നായികമാരാവുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തന് സമീപമുള്ള അമ്പലപ്പാട് വീടിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന പ്രണയകഥ പറയുന്ന രഞ്ജിത്തിന്റെ നന്ദനത്തില്‍ നവ്യാ നായരാണ് നായിക. സുകുമാരന്റെ മകന്‍ പൃഥ്വിരാജ് ആണ് ചിത്രത്തില്‍ നായകന്‍. സിബിമലയിലിന്റെ ഇഷ്ടത്തിലൂടെ അരങ്ങേറിയ നവ്യയുടെ മൂന്നാമത്തെ ചിത്രമാണ് നന്ദനം. അക്ബര്‍ ജോസിന്റെ മഴത്തുള്ളിക്കിലുക്കത്തിലും നവ്യയാണ് നായികയായി അഭിനയിക്കുന്നത്.

സൂത്രധാരനിലൂടെ മലയാളത്തിന് ലോഹിതദാസ് പരിചയപ്പെടുത്തിയ മീരാ ജാസ്മിനെയാണ് അടുത്ത ചിത്രത്തിലെ നായികയായി ഫാസില്‍ തീരുമാനിച്ചിരിക്കുന്നത്. തന്റെ മകന്‍ ഫഹദ് നായകനാവുന്ന ചിത്രത്തില്‍ കുറച്ചു കാലമായി നായികയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഫാസില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X