സുന്ദര്‍ദാസ് ചിത്രത്തില്‍ ജയറാം
സുന്ദര്‍ദാസ് ചിത്രത്തില്‍ ജയറാം
ജനവരി 28, 2004
കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തിന് ശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജയറാം ആദ്യമായാണ് സുന്ദര്‍ദാസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലെ നായിക ഗീതു മോഹന്‍ദാസാണ്.
കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തിലെ നായകനായ കലാഭവന്‍ മണി ഈ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിയാസ് ഖാന്‍, നെടുമുടി വേണു, സായികുമാര്‍, വിജയരാഘവന്‍, കെ പി എ സി ലളിത, ശ്രീവിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.
സംവിധായകന്‍ ബാലു മഹേന്ദ്രയുടെ മകന്‍ ഷാങ്കി മഹേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നവാഗതനായ സജീവന്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നു.
തിരുവനന്തപുരം, കോഴഞ്ചേരി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും. ഡോള്‍ഫിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സുനില്‍ ബേബിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications