മനോജും ലക്ഷ്മിയും ഒന്നിക്കുന്ന നിന്റെ ഓര്‍മയ്ക്ക്
മനോജും ലക്ഷ്മിയും ഒന്നിക്കുന്ന നിന്റെ ഓര്‍മയ്ക്ക്
ജനവരി 28, 2004
വേണു ബി. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നിന്റെ ഓര്‍മയ്ക്ക്. മനോജ് കെ. ജയനും ലക്ഷ്മിഗോപാലസ്വാമിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രമായ വാമനപുരം ബസ്റൂട്ടിനു ശേഷം ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്ന മലയാളചിത്രമാണിത്. മനോജ് കെ. ജയനും ലക്ഷ്മിഗോപാലസ്വാമിയും ഒന്നിച്ചഭിനയിക്കുന്നത് ആദ്യമായാണ്.
മുരളി, റിയാസ്ഖാന്‍, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രമുഖരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സിദ്ദിക്ക് ബുഹാരിയാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് ഈണം പകരുന്നു. ഛായാഗ്രഹണം സിദ്ധാര്‍ഥന്‍. എഡിറ്റിംഗ് പി. സി. മോഹനന്‍. കുടുംബചിത്രയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications