ഗീതുവിനും കാവ്യയ്ക്കും ദിലീപിനും ക്രിട്ടിക്സ് അവാര്‍ഡ്
തിരുവനന്തപുരം: 2004ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് പെരുമഴക്കാലവും കാഴ്ചയും അര്‍ഹമായി.
കഥാവശേഷനിലെ അഭിനയത്തിന് ദിലീപിനെ മികച്ച നടനായി തെരഞ്ഞെടുത്തു. മികച്ച നടിക്കുള്ള അവാര്‍ഡിന് ഗീതു മോഹന്‍ദാസും കാവ്യാ മാധവനും അര്‍ഹരായി.
അകലെ, ഒരിടം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഗീതു മോഹന്‍ദാസിനാണ് അവാര്‍ഡ്.പെരുമഴക്കാലം, അന്നൊരിക്കല്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമാണ് കാവ്യ മാധവനെ അവാര്‍ഡിനര്‍ഹയാക്കിയത്.
കഴിഞ്ഞ വര്‍ഷം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ വെള്ളിതിരയില്‍ അവതരിപ്പിച്ച നടന്‍ മമൂട്ടിക്ക് ചലച്ചിത്രരത്ന പുരസ്കാരം നല്‍കി ആദരിക്കും.
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെ എന്ന ചിത്രത്തിനു ലഭിച്ചു. അകലെയുടെ സംവിധായകന്‍ ശ്യാമ പ്രസാദിനും പ്രത്യേക പുരസ്കാരം നല്‍കുന്നുണ്ട്.
കെ.മധു സംവിധാനം ചെയ്ത മമ്മൂട്ടിയുടെ സേതു രാമയ്യര്‍ സി.ബി.ഐ.യാണ് ജനപ്രിയ ചിത്രം.
പെരുമഴക്കാലമെടുത്ത കമലാണ് മികച്ച സംവിധായകന്‍. കാഴ്ചയുടെ സംവിധായകന്‍ ബ്ലെസിക്ക് പ്രത്യേക പുരസ്കാരം ലഭിക്കും. അംബിക(അന്നൊരിക്കല്‍), മാമുക്കോയ(പെരുമഴക്കാലം) എന്നിവരാണ് മികച്ച രണ്ടാമത്തെ നടീ നടന്‍മാര്‍. കാഴ്ചയിലെ മികവിന് മാസ്റര്‍ യഷിന് മികച്ച ബാലതാരത്തിനുള്ള സമ്മാനം ലഭിയ്ക്കും.
ഒരിടം എടുത്ത പ്രദീപ് നായരാണ് മികച്ച നവാഗത സംവിധായകന്‍. കാക്കക്കറുമ്പനിലെ പ്രകടനത്തിന് മീനാക്ഷിയ്ക്ക് നവാഗത പ്രതിഭയ്ക്കുള്ള പുരസ്കാരം നല്‍കും. സഞ്ജയ് നമ്പ്യാര്‍ സംവിധാനം ചെയ്ത യാനം പ്രത്യേക ജൂറി അവാര്‍ഡ് നേടി.
പെരുമഴക്കാലമെഴുതിയ ടി.എ.റസാഖാണ് മികച്ച കഥാകൃത്ത്. തിരക്കഥയ്ക്കുള്ള അവാര്‍ഡ് കാഴ്ചയുടെ തിരകഥ എഴുതിയ ബ്ലെസിക്കാണ്. അകലെയുടെ ക്യാമറാമാന്‍ എസ്. കുമാറാണ് മികച്ച ഛായാഗ്രാഹകന്‍. ചിത്ര സംയോജകനുള്ള പുരസ്കാരം അകലെയുടെ എഡിറ്റര്‍ വിനോദ് സുമാരനാണ്.
മറ്റ് അവാര്‍ഡുകള്‍
സംഗീത സംവിധായകന്‍-അല്‍ഫോണ്‍സ് ജോസഫ്(ജലോല്‍സവം)
ഗാനരചയിതാവ്-എസ്.രമേശന്‍ നായര്‍(ഈ സ്നേഹതീരത്ത്)
പിന്നണിഗായകന്‍-മധുബാലകൃഷ്ണന്‍( കാക്കക്കറുമ്പന്‍-ചെമ്പകമേ.... എന്ന പാട്ട്)
പിന്നണിഗായിക-സുജാതാ മോഹന്‍(തുടക്കം-അമ്മ എന്നൊരു കൊഞ്ചല്‍......എന്ന പാട്ട്)
ശബ്ദലേഖകന്‍-എന്‍.ഹരികുമാര്‍(പെരുമഴക്കാലം,കാഴ്ച, ഒരിടം)
കലാസംവിധായകന്‍-ശശി പെരുമാനൂര്‍(അന്നൊരിക്കല്‍)
മേക്കപ്പ്-സലിം കടയ്ക്കല്‍(അന്നൊരിക്കല്‍)
വസ്ത്രാലങ്കാരം-കുക്കു പരമേശ്വരന്‍(അകലെ)
നൃത്തസംവിധാനം-ക്രൂള്‍ ജയന്ത്-സുജാത(വേഷം)
ഡബിങ്ങ്-മീര(മഞ്ഞുപോലൊരു പെണ്‍കുട്ടി)
മികച്ച ചലച്ചിത്ര ഗ്രന്ഥം-ആരാണ് ബുദ്ധനല്ലാത്തത്(ഐ.ഷണ്മുഖദാസ്)
ചലച്ചിത്രഗ്രന്ഥത്തിനുള്ള സെപ്ഷ്യല്‍ ജൂറി അവാര്‍ഡ്-ഗുഡ് ലക്ക് ടു എവരി ബഡി
ആദ്യകാല ചലചിത്ര പ്രവര്‍ത്തകനുള്ള സി.കെ.സോമന്‍ പുരസ്കാരം-എം.എം.ബാലചന്ദ്രന്‍
മികച്ച ഹ്രസ്വ ചിത്രം-ഒളിച്ചേ ...കണ്ടേ(സംവിധാനം-എം.ജി.ശശി)
ഹ്രസ്വ ചിത്രത്തിനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ്-പടവുകള്‍(സംവിധാനം-ഹരികുമാര്‍)
മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് എം.എം.രാമചന്ദ്രന്‍ (നിര്‍മ്മാതാവ്), പൂവച്ചല്‍ ഖാദര്‍ (ഗാന രചയിതാവ്), ചന്ദ്രമോഹന്‍ (ഡബിങ്ങ്), വിധുബാല (നടി), എം.ജി.രാധാകൃഷ്ണന്‍ (സംഗീത സംവിധായകന്‍) എന്നിവരെ ചലച്ചിത്ര പ്രതിഭ ബഹുമതി നല്‍കുമെന്നുംകെരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ വ്യക്തമാക്കി.


Click it and Unblock the Notifications