സുരേഷ് ഗോപി ചിത്രത്തില്‍ ഭാവന
സുരേഷ് ഗോപി ചിത്രത്തില്‍ ഭാവന
ജനവരി 28, 2006
സൂപ്പര്‍താരങ്ങളുടെ ചിത്രത്തില്‍ ഭാവന നിത്യസാന്നിധ്യമാവുകയാണോ? ചാന്തുപൊട്ടിനും നരനും പിന്നാലെ സുരേഷ് ഗോപി ചിത്രം ചിന്താമണി കൊലക്കേസിലും ഭാവന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നവ്യാനായരെ പോലുള്ള മുന്‍നിര നടിമാര്‍ക്ക് വലിയ പ്രൊജക്ടുകളില്‍ അവസരങ്ങള്‍ ലഭിക്കാതാവുമ്പോഴാണ് ഭാവന സൂപ്പര്‍താര ചിത്രങ്ങളില്‍ തുടര്‍ച്ചയായി വേഷമിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓണച്ചിത്രങ്ങളായ മോഹന്‍ലാലിന്റെ നരനിലും ദിലീപിന്റെ ചാന്തുപൊട്ടിലും ഉപനായികയായി ഭാവന അഭിനയിച്ചിരുന്നു. രണ്ടു ചിത്രങ്ങളും സൂപ്പര്‍ഹിറ്റാവുകയും ചെയ്തു.
ഇപ്പോള്‍ സുരേഷ് ഗോപി നായകനാവുന്ന ചിന്താമണി കൊലക്കേസില്‍ ഭാവന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാജി കൈലാസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
തിലകന്‍, കലാഭവന്‍ മണി, സായികുമാര്‍, മനോജ് കെ.ജയന്‍, സിദ്ദിഖ്, വിജയകുമാര്‍, മണിയന്‍പിള്ള രാജു, രേഖ, ശരത്, വിനീത്കുമാര്‍, ബാബു നമ്പൂതിരി, ടി.പി.മാധവന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. എ.കെ.സാജന്റേതാണ് രചന. ഛായാഗ്രഹണം രാജരത്നം.


Click it and Unblock the Notifications