മമ്മൂട്ടി ചിത്രത്തിന് രഞ്ജിത്തിന്റെ തിരക്കഥ
മമ്മൂട്ടി ചിത്രത്തിന് രഞ്ജിത്തിന്റെ തിരക്കഥ
ജനവരി 28, 2006
സംവിധായകന്റെ കുപ്പായമണിഞ്ഞതിനു ശേഷം രഞ്ജിത്ത് മറ്റു സംവിധായകര്‍ക്ക് തിരക്കഥ നല്‍കാറില്ല. മറ്റുള്ളവരുടെ തിരക്കഥകള്‍ സംവിധാനം ചെയ്യാറുമില്ല. രാജമാണിക്യം എന്ന ചിത്രത്തിലൂടെ ആ പതിവ് തെറ്റിക്കാന്‍ രഞ്ജിത്ത് ഒരുങ്ങിയതാണ്.
ടി.എ.ഷാഹിദ് തിരക്കഥയെഴുതിയ രാജമാണിക്യം എന്ന ചിത്രം ആദ്യം സംവിധാനം ചെയ്യാമെന്നേറ്റിരുന്നത് രഞ്ജിത്താണ്. എന്നാല്‍ ജ്യോതിഷിയുടെ ഉപദേശമനുസരിച്ച് രഞ്ജിത് ആ ചിത്രത്തില്‍ നിന്നു പിന്‍മാറി. പകരം അന്‍വര്‍ റഷീദ് എന്ന നവാഗതനെ സംവിധാന ചുമതല ഏല്പിക്കുകയും ചെയ്തു.
ഏതായാലും സംവിധാനവും തിരക്കഥയും ഒന്നിച്ചേ ചെയ്യൂവെന്ന വാശിയൊന്നും തനിക്കില്ലെന്ന് രഞ്ജിത് തെളിയിക്കാന്‍ പോവുകയാണ്. മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് രഞ്ജിത്താണ്.
ദുബായ്ക്കു ശേഷം മമ്മൂട്ടിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണിത്. ഹൊറൈസണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം.രാജന്‍ (ദോഹ) ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications