ബിജുമേനോന്‍ നടന്‍, സംയുക്ത നടി
ബിജുമേനോന്‍ നടന്‍, സംയുക്ത നടി
ജനവരി 29, 2001
തിരുവനന്തപുരം: പോയ വര്‍ഷത്തെ മികച്ച നടനും നടിക്കും ഉള്ള ഫിലിംക്രിട്ടിക്സ് അവാര്‍ഡ് ബിജുമേനോനും സംയുക്താ വര്‍മ്മയ്ക്കും. യിലെ മികച്ച പ്രകടനം ബിജുമേനോനെ അവാര്‍ഡിനര്‍ഹനാക്കിയപ്പോള്‍ ലെ പ്രകടനമാണ് സംയുക്തയെ മികച്ച നടിയാക്കിയത്.
മികച്ച ചിത്രത്തിനുള്ള പി.ആര്‍.എസ് പിള്ള സ്മാരക സ്വര്‍ണമെഡല്‍ ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത യും ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത യും പങ്കിട്ടു. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മണ്ണാറക്കയം ബേബിയാണ് ജനവരി 29 തിങ്കളാഴ്ച അവാര്‍ഡ് പ്രഖ്യാപിച്ചത്.
ടി.വി. ചന്ദ്രനാണ് (ചിത്രം: ) മികച്ച സംവിധായകന്‍. വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളിലായി 2,000ത്തോളം ചിത്രങ്ങളില്‍ അഭിനയിച്ച സുകുമാരിയെ ചലച്ചിത്ര രത്നം അവാര്‍ഡ് നല്‍കി ആദരിക്കും. ഐ.എം. വിജയന്‍ നായകനായ ജയരാജിന്റെ ത്തിന് ജൂറിയുടെ പ്രത്യേക പുരസ്കാരമുണ്ട്.
കേരളത്തിലെ തിയേറ്ററുകളെ ഇളക്കിമറിച്ച് ഓടിയ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹത്തിന് ഏറ്റവും ജനപ്രീതി നേടിയ ചിത്രം എന്ന ബഹുമതി നല്‍കും.
ലോഹിതദാസ് സംവിധാനം ചെയ്ത ആണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ഒടുവില്‍ ഉണ്ണിക്കൃഷ്ണനും (ഒരു ചെറുപുഞ്ചിരി) ടി.എസ്. രാജുവും () പങ്കിടും. കല്ലുകൊണ്ടൊരു പെണ്ണിലെ വേഷത്തിന് ചിപ്പിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നല്കും.
ഏപ്രിലില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മറ്റ് അവാര്‍ഡുകള്‍ :
സൂസന്നയിലെ അഭിനയത്തെ വിലയിരുത്തി വാണി വിശ്വനാഥിനും, സത്യമവ ജയതേയിലെ അഭിനയത്തിന് സിദ്ദിഖിനും പ്രത്യേക അവാര്‍ഡുകളുണ്ട്.
സംവിധായകന്‍ പി.ജി. വിശ്വംഭരന്‍, സംഗീത സംവിധായകന്‍ ബി.എ. ചിദംബരനാഥ്, നടി ഖദീജ, ഛായാഗ്രാഹകന്‍ സി. രാമചന്ദ്രമേനോന്‍, ഗാനരചയിതാവും സംഭാഷണ രചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവരെ ചലച്ചിത്ര പ്രതിഭ നല്‍കി ആദരിയ്ക്കും.


Click it and Unblock the Notifications