പുതുവര്‍ഷ ചിത്രങ്ങള്‍ നഷ്ടമായില്ല

By Staff

പുതുവര്‍ഷ ചിത്രങ്ങള്‍ നഷ്ടമായില്ല
ജനവരി 29, 2003

ഈ വര്‍ഷം ആദ്യം ഇറങ്ങിയ ചിത്രങ്ങളാണ് കല്യാണരാമനും യാത്രക്കാരുടെ ശ്രദ്ധയ്ക്കും നന്ദനവും വാല്‍ക്കണ്ണാടിയും.

ഇതൊന്നും തന്നെ പൊളിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല പലതും രക്ഷപ്പെടുകയും ചെയ്തു.

തുടക്കം മുതലേ തന്നെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കാണാന്‍ ജനപ്രവാഹമാണ്. ദുരൂഹതകളില്ലാത്ത കഥയും കഥനവുമാണ് ഇതിന്റെ പ്രത്യേകത. സൗന്ദര്യയുടേയും ജയറാമിന്റേയും അഭിനയം കാഴ്ചക്കാരെകൂട്ടി.

നന്ദനം ആദ്യ ആഴ്ചയില്‍ കാര്യമായ മികവ് കണ്ടില്ല. എന്നാല്‍ ആദ്യ ആഴ്ച കഴിഞ്ഞതോടെ നന്ദനം കാണാന്‍ ആളുകള്‍ എത്തിതുടങ്ങി. മാത്രമല്ല കലാപരമായി മികച്ചതെന്ന ഖ്യാതിയും കിട്ടി രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിന്.

കണ്ണീര്‍ കഥ യാണ് മറ്റൊരു ചിത്രമായ വാല്‍ക്കണ്ണാടി. കലാഭവന്‍ മണിയാണ് പ്രധാന അഭിനേതാവ്. ഒപ്പം ഗീതു മോഹന്‍ ദാസും.

ഇറങ്ങി ആദ്യ ആഴ്ചയില്‍ കല്യാണരാമന്‍ തീയറ്റരുകളില്‍ മികച്ച പ്രകടനമായിരുന്നു. തീയറ്ററുകള്‍ നിറഞ്ഞാണ് ആദ്യ ആഴ്ച കടന്നത്. പിന്നീടും കാര്യമായ മാറ്റമുണ്ടായില്ല. കുഞ്ചാക്കൊ ബോബന്‍, ദിലീപ്, നവ്യാ നായര്‍ എന്നിവരാണ് പ്രധാന റോളുകളില്‍. തരക്കേടില്ലാത്ത വിജയം കാണുന്ന ദിലീപിന്റെ മൂന്നാമത്തെ ചിത്രമാണിതെന്ന് പറയാം. ഒരുപക്ഷേ മീശമാധവന്റേയും കുഞ്ഞിക്കൂനന്റേയും വിജയമായിരിയ്ക്കാം ഇതിന്റേയും വിജയത്തിന് പിന്നില്‍.

ഒരു നാടന്‍ പയ്യന്റെ കഥയാണ് കല്യാണരാമന്‍. ഈ നാടന്‍ പയ്യനെക്കൂടാതെ ഒരു കല്യാണവും നാട്ടില്‍ നടക്കില്ല. അത്രയ്ക്ക് ഉപകാരി. കല്ല്യാണത്തിന് പന്തലിടല്‍ മുതല്‍ സദ്യ വിളമ്പുന്നതുവരെ എല്ലാ കാര്യത്തിലും ഈ ഉപകാരി വേണം. പതിവുപോലെ തമാശതന്നെ ദിലീപിന് ഇവിടെയും രക്ഷ.

ഇതിനൊക്കെ പുറമേ കഴിഞ്ഞവര്‍ഷം തന്നെ ഇറങ്ങിയ മോഹന്‍ ലാല്‍ ചിത്രമായ ചതുരംഗം പല തീയറ്ററുകളിലും ഇപ്പോഴും തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X