»   » നാല് നായകന്‍മാരുടെ വാണ്ടഡ്

നാല് നായകന്‍മാരുടെ വാണ്ടഡ്

Posted By:
Subscribe to Filmibeat Malayalam

നാല് നായകന്‍മാരുടെ വാണ്ടഡ്
ജനവരി 29, 2004

മുരളി നാഗവള്ളി സംവിധാനം ചെയ്യുന്ന വാണ്ടഡ് എന്ന ചിത്രത്തില്‍ നാല് യുവതാരങ്ങള്‍ നായകന്‍മാരാവുന്നു- മധു വാര്യര്‍, നിഷാന്ത് സാഗര്‍, അരവിന്ദ്, അനിയപ്പന്‍. സുചിതയാണ് നായിക.

പ്രിയദര്‍ശന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള മുരളി ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാണ്ടഡ്. പ്രിയദര്‍ശന്റെ സഹായികളായിരുന്ന വിശ്വനാഥ്, സോനു ശിശുപാല്‍ എന്നിവര്‍ക്ക് പിന്നാലെയാണ് മുരളിയും സ്വതന്ത്രസംവിധായകന്റെ മേലങ്കിയണിയുന്നത്.

ജീവിതത്തിലെ കടുത്ത പ്രതിസന്ധിയിലൂടെ മുന്നോട്ടുപോവുന്ന നാല്‍വര്‍ സംഘത്തിന്റെ കഥയാണ് വാണ്ടഡ്. യുവാക്കളുടെ ജീവിതകഥ പറയുന്ന മറ്റൊരു ചിത്രം. മണി, ഉണ്ണി, സുപ്രന്‍, നന്ദു എന്നിവരാണ് നാല്‍വര്‍ സംഘത്തിലെ അംഗങ്ങള്‍. ഇവരെ യഥാക്രമം നിഷാന്ത് സാഗര്‍, മധു വാര്യര്‍, അനിയപ്പന്‍, അരവിന്ദ് എന്നിവര്‍ അവതരിപ്പിക്കുന്നു. ഇവരുടെ സുഹൃത്ത് അനുവായി സുചിതയും.

മോഹന്‍ലാല്‍ അതിഥിതാരമായെത്തുന്നുവെന്ന സവിശേഷത ചിത്രത്തിനുണ്ട്. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ഇന്നസെന്റ്, ഭരത്ഗോപി, വേണു നാഗവള്ളി, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്‍, ഗണേഷ്കുമാര്‍, കൊല്ലം അജിത്, അനില്‍ മേനോന്‍, സുകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മുരളി നാഗവള്ളിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് പ്രിയദര്‍ശനാണ്. ബി. ആര്‍. പ്രസാദിന്റെ ഗാനങ്ങള്‍ക്ക് ദീപന്‍ ചാറ്റര്‍ജി സംഗീതം നല്‍കുന്നു. സൂപ്പര്‍ഹിറ്റായ തേന്മാവിന്‍ കൊമ്പത്ത് നിര്‍മിച്ച എം. ഗോപാലകൃഷ്ണന്റെ രണ്ടാമത്തെ നിര്‍മാണ സംരംഭമാണ് വാണ്ടഡ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X