ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റാറില്‍ രണ്ടു ഡസന്‍ ഗായകര്‍

By Staff

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റാറില്‍ രണ്ടു ഡസന്‍ ഗായകര്‍
ജനവരി 29, 2005

രണ്ടു ഡസന്‍ ഗായകര്‍ പാടുന്നു എന്ന പ്രത്യേകതയുമായാണ് ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റാര്‍ ഒരുങ്ങുന്നത്. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ രണ്ട് ഡസന്‍ ഗായകര്‍ അണിനിരക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ടി വി സീരിയല്‍ രംഗത്തെ പ്രശസ്തനായ വയലാര്‍ മാധവന്‍കുട്ടിയാണ്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രത്തില്‍ യേശുദാസ്, എം. ജി. ശ്രീകുമാര്‍, അഫ്സല്‍, ചന്ദ്രഹാസന്‍, ചിത്ര, ആശാമേനോന്‍, മഞ്ജരി, ജ്യോത്സ്യന, ഭാവതരണി, ഉദിത് നാരായണന്‍, സോനു നിഗം, ഹരിഹരന്‍, ഷാന്‍, കാര്‍ത്തിക്, സാധന സര്‍ഗം തുടങ്ങിയവരാണ് പാടുന്നത്. മലയാളം പാട്ടുകള്‍ ഒ. എന്‍. വിയും ബീയാര്‍ പ്രസാദും രചിക്കുന്നു.

അഭയ്പുനീര്‍, നേഹ ഒബ്റോയി, ടിനു ആനന്ദ്, ക്യാപ്റ്റന്‍ രാജു, കൊച്ചുപ്രേമന്‍, രോഹിണി ഹതംഗഡി, ജനകരാജ്, ശ്രീകാന്ത് റാം, ശ്വേത മേനോന്‍, സാനിക, കഫമന, മാസ്റര്‍ ദേവ്ഖന്ന തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

വയലാര്‍ മാധവന്‍കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതു തന്നെ. ഛായാഗ്രഹണം ശരവണന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X