മണി നായകന്‍, വിജയന്‍ വില്ലന്‍

By Staff

മണി നായകന്‍, വിജയന്‍ വില്ലന്‍
ജനവരി 30, 2001

നായകന്‍ കലാഭവന്‍ മണി... വില്ലന്‍ ഐ.എം. വിജയന്‍... വി.എം. വിനു സിയാ പ്രൊഡക്ഷന്‍സിനു വേണ്ടി സംവിധാനം ചെയ്യുന്ന ആകാശത്തിലെ പറവകള്‍ എന്ന ചിത്രത്തിലാണ് ഈ അപൂര്‍വ താരസംഗമം.

പട്ടികളുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു ഗ്രാമത്തെ രക്ഷിക്കാനിറങ്ങുന്ന പട്ടിപിടുത്തക്കാരന് അനുഭവിക്കേണ്ടി വരുന്ന ത്യാഗങ്ങളാണ് ആകാശത്തിലെ പറവകളുടെ പ്രമേയം. പട്ടിപിടുത്തക്കാരന ഉടുമ്പു വാസുവിനെ അവതരിപ്പിക്കുന്നത് കലാഭവന്‍ മണിയാണ്. സിന്ധു മേനോനാണ് നായിക.

ജയരാജിന്റെ ശാന്തത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഐ.എം. വിജയന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. രണ്ടാമത്തെ ചിത്രത്തില്‍ തന്നെ വില്ലനാകാനുള്ള അവസരമാണ് വിജയന് ലഭിച്ചിരിക്കുന്നത്.

ഇവര്‍ക്കു പുറമെ ജഗതി, സി.ഐ. പോള്‍, സലിംകുമാര്‍, അഗസ്റിന്‍, ഇടവേള ബാബു, ഇന്ദ്രന്‍സ്, അനു ആനന്ദ്, കവിയൂര്‍ പൊന്നമ്മ, കവിയൂര്‍ രേണുക, പൊന്നമ്മ ബാബു എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം - ജോണ്‍സണ്‍ എസ്തപ്പാന്‍. സിദ്ദിഖ് ലാല്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്. ബാലകൃഷ്ണനാണ് ആകാശത്തിലെ പറവകളുടെ സംഗീതസംവിധായകന്‍. എസ്. രമേശന്‍ നായരുടെ വരികള്‍ യേശുദാസ്, എം.ജി. ശ്രീകുമാര്‍, കലാഭവന്‍ മണി, എസ്. ജാനകി, ചിത്ര എന്നിവര്‍ ആലപിക്കുന്നു.

ഛായാഗ്രഹണം ഉത്പല്‍ വി. നായര്‍. എഡിറ്റിംഗ് ഹരിഹരപുത്രന്‍. നിശ്ചല ഛായാഗ്രഹണം അഭിലാഷ് നാരായണനും കലാ സംവിധാനം അനിലും നിര്‍വഹിക്കുന്നു.

ഫിബ്രവരി 15 മുതല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഷൊര്‍ണൂരില്‍ തുടങ്ങും. സിയാ പ്രൊഡക്ഷന്‍സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X