»   » രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി: രേവതി

രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി: രേവതി

Posted By:
Subscribe to Filmibeat Malayalam

രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി: രേവതി
ജനവരി 30, 2002

കൊച്ചി: രാഷ്ടീയത്തില്‍ നിന്ന് താന്‍ പിന്‍മാറിക്കഴിഞ്ഞെന്നും എന്നാല്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്നും ചലച്ചിത്ര നടിയും സംവിധായികയുമായ രേവതി.

തന്റെ പ്രായത്തിന് യോജിച്ച കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ താന്‍ തുടര്‍ന്നും അഭിനയിക്കുമെന്ന് രേവതി പറഞ്ഞു. ജനവരി 30 വെള്ളിയാഴ്ച എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രേവതി.

താന്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് രേവതി വിശദീകരിച്ചു. അമേരിക്കയില്‍ താമസിക്കുന്ന ഒരു വീട്ടമ്മയുടെ ഏകാന്തലോകമാണ് ചിത്രത്തിന്റെ പ്രമേയം. നിര്‍മാതാവ് ഒഴികെ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെല്ലാം സ്ത്രീകളാണ്. ശോഭനയാണ് ചിത്രത്തിലെ നായിക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X