റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ ദിലീപ്
റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ ദിലീപ്
ജനവരി 30, 2003
തെങ്കാശിപ്പട്ടണത്തിന് ശേഷം റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നു.
തെങ്കാശിപ്പട്ടണത്തിന്റെ വന്‍വിജയത്തിന് ശേഷം രണ്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേള പിന്നിട്ടാണ് റാഫി മെക്കാര്‍ട്ടിന്‍ പുതിയ ചിത്രം ഒരുക്കുന്നത്. തെങ്കാശിപ്പട്ടണത്തിന്റെ വിജയത്തില്‍ പ്രധാനപങ്കു വഹിച്ച ദിലീപ് ചിത്രത്തില്‍ നായകവേഷത്തിലെത്തുകയും ചെയ്യുന്നു.
പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പേരാണ് ചിത്രത്തിന് കണ്ടെത്തിയിരിക്കുന്നത്- ചതിയന്‍ ചന്തു.
തെങ്കാശിപ്പട്ടണം നിര്‍മിച്ച നടന്‍ ലാല്‍ തന്നെയാണ് ചതിയന്‍ ചന്തുവും നിര്‍മിക്കുന്നത്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍ നിര്‍മിച്ച ക്രിസ്മസ് ചിത്രമായ കല്യാണരാമന് പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ലാല്‍ നിര്‍മിച്ച ആദ്യചിത്രമായ സിദ്ദിക്ക് ലാലിന്റെ ഹിറ്റ്ലറും വന്‍വിജയമായിരുന്നു.
ദിലീപ് നായകനാവുന്ന സദാനന്ദന്റെ സമയം, പട്ടണത്തില്‍ സുന്ദരന്‍ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ചതിയന്‍ ചന്തുവിന്റെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications