twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിതരണക്കാരുടെ സമരം; വീണ്ടും പ്രതിസന്ധി

    By Staff
    |

    വിതരണക്കാരുടെ സമരം; വീണ്ടും പ്രതിസന്ധി
    ജനവരി 30, 2003

    പുതിയ ചിത്രങ്ങളുടെ റിലീസിംഗ് നിര്‍ത്തിവെച്ച് വിതരണക്കാര്‍ നടത്തുന്ന സമരം പതുക്കെ അതിജീവനത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന മലയാള സിനിമയുടെ പ്രതിസന്ധി രൂക്ഷമാക്കും.

    ജനവരി 31 വെള്ളിയാഴ്ച പ്രേക്ഷകര്‍ കുറഞ്ഞ ചിത്രങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവെക്കുമ്പോള്‍ പുതിയ ചിത്രങ്ങളൊന്നും തിയേറ്ററുകളിലെത്തില്ല. അതോടെ മിക്ക എ ക്ലാസ് തിയേറ്ററുകളിലും വെള്ളിയാഴ്ച മുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാതാവും.

    പല ചിത്രങ്ങളും റിലീസിംഗിനൊരുങ്ങിയിരിക്കുമ്പോള്‍ വിതണരക്കാര്‍ നടത്തുന്ന സമരം സിനിമാ രംഗത്തെ പ്രതിസന്ധി രൂക്ഷമാക്കും. മോഹന്‍ലാല്‍ നായകനാവുന്ന പോപ്കോണ്‍ ആണ് ഈയാഴ്ച റിലീസിനെത്തുന്ന ചിത്രം. തമിഴ്നാട്ടില്‍ റിലീസാവുമ്പോള്‍ തന്നെ കേരളത്തിലും റിലീസ് ചെയ്യാനാവാത്തത് നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയാവും.

    പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴം, ജയരാജിന്റെ തിളക്കം, താഹയുടെ കേരളാ ഹൗസ് വില്പനയ്ക്ക്, സുന്ദര്‍ദാസിന്റെ കഥ, ഭദ്രന്റെ വെള്ളിത്തിര എന്നിവ റിലീസിംഗിനായി ഒരുങ്ങുന്ന ചിത്രങ്ങളാണ്. ഒഴിവുകാലത്ത് കൂടുതല്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിക്കാനൊരുങ്ങുമ്പോഴാണ് വിതരണക്കാരുടെ സമരം നിര്‍മാതാക്കളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നത്.

    ഇപ്പോള്‍ നിലനില്‍ക്കുന്ന ഹോള്‍ഡ് ഓവര്‍ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് വിതരണക്കാര്‍ സമരം നടത്തുന്നത്. പ്രദര്‍ശകര്‍ തന്നെ പരസ്യച്ചെലവും വഹിക്കണമെന്നും വിതരണക്കാരുടെ സംഘടന ആവശ്യപ്പെടുന്നു.

    വ്യത്യസ്ത പമേയങ്ങളുമായെത്തുന്ന ചിത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചുതുടങ്ങിയതോടെ കൂടുതല്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിക്കാനൊരുങ്ങുന്ന നിര്‍മാതാക്കള്‍ക്ക് സമരം നീണ്ടുപോയാല്‍ തിരിച്ചടിയാവും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X