കലാഭവന്‍ മണി ത്രിബിള്‍ റോളില്‍

By Staff

കലാഭവന്‍ മണി ത്രിബിള്‍ റോളില്‍
ജനവരി 30, 2006

മലയാളത്തില്‍ ആദ്യമായി ഒരു നടന്‍ ത്രിബിള്‍ റോളിലെത്തുന്നു. അന്ധനായും വൃദ്ധനായും പട്ടിപിടുത്തക്കാരനായും വിവിധ കഥാപാത്രങ്ങളായി വേഷപ്പകര്‍ച്ച നടത്തിയിട്ടുള്ള കലാഭവന്‍ മണിയാണ് ഈ അപൂര്‍വതയുമായെത്തുന്നത്.

മലയാളത്തിലെ മിക്ക പ്രമുഖതാരങ്ങളും ഇരട്ടവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവര്‍ക്കാര്‍ക്കും അവസരം ലഭിച്ചിട്ടില്ല.

നവാഗത സംവിധായകനായ സുനില്‍ കാര്യാട്ടുകര ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര് ചാക്കോ രണ്ടാമന്‍ എന്നാണ്. നിഷാദം, ഫൈവ് ഫിംഗേഴ്സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സജി നന്ദ്യാട്ട് നിര്‍മിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബിജു ദേവസിയാണ്. സച്ചിദാനന്ദന്‍ പുഴങ്കരയുടെ ഗാനങ്ങള്‍ക്ക് ബെന്നി ജോണ്‍സണ്‍ സംഗീതം പകരുന്നു. ജുലൈ നാലിന് നന്ദ്യാട്ട് ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X