ഗൃഹപാഠം മറന്ന ഗൃഹനാഥനായി ജഗതി
ഗൃഹപാഠം മറന്ന ഗൃഹനാഥനായി ജഗതി
ജനവരി 31, 2001
കെ.കെ.ഹരിദാസ് സംവിധാനം ചെയ്യുന്ന ഗൃഹപാഠം മറന്ന ഗൃഹനാഥനില്‍ ജഗതി നായകന്‍.
ഭദ്ര ക്രിയേഷന്‍സിന്റെ ബാനറില്‍ മിനിയും രമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
ജഗദീഷ്, സിദ്ദിഖ്, കൊച്ചിന്‍ ഹനീഫ, മാടമ്പ്, ഇന്ദ്രന്‍സ്, രാജന്‍.പി.ദേവ്, ടോമി, സാദിഖ്, വിമല്‍രാജ്, കെ.ടി.എസ്.പടന്നയില്‍, നാരായണന്‍ നായര്‍, ശ്രുതി, രസിക, സിന്ധു, ബിന്ദു പണിക്കര്‍, മഞ്ജു, വത്സലാമേനോന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
പി.സുരേഷ്കുമാറാണ് ഗൃഹപാഠം മറന്ന ഗൃഹനാഥന്റെ കഥ രചിച്ചിരിക്കുന്നത്. ഉത്പല്‍.വി.നായനാര്‍ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നു. എസ്.രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് രാജാമണി ഈണം പകര്‍ന്നിരിക്കുന്നു. ജി.മുരളി ചിത്രസംയോജനവും കൈലാസ് റാവു കലാസംവിധാനവും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications