രണ്ട് ചിത്രങ്ങളില്‍ ബാലചന്ദ്രമേനോന്‍

By Staff

രണ്ട് ചിത്രങ്ങളില്‍ ബാലചന്ദ്രമേനോന്‍
ജനവരി 31, 2003

നവാഗത സംവിധായകരായ രാംദാസിന്റെയും അശോക് ആര്‍. നാഥിന്റെയും ചിത്രങ്ങളില്‍ ബാലചന്ദ്രമേനോന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാംദാസിന്റെ ചിത്രത്തിന് വരും വരുന്നു വന്നു എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ബാലചന്ദ്രമേനോന്‍ രചിക്കുന്നു.

ഏറെ കാലത്തിന് ശേഷം ഗൗതമി ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. സിനിമാഭിനയത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന ഗൗതമി വീണ്ടും സിനിമയില്‍ സജീവമാവാനുള്ള തീരുമാനത്തിലാണ്.

കൈരളി ടിവിയിലെ അശ്വമേധം പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രദീപ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജയരാജിന്റെ സംവിധാന സഹായിയായിരുന്ന അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്ന സഫലത്തില്‍ എഴുപത്തഞ്ചുകാരനായ ഒരു വൃദ്ധനായാണ് ബാലചന്ദ്രമേനോന്‍ അഭിനയിക്കുന്നത്.

ബാരിസ്റര്‍ ശങ്കരന്‍നായര്‍ എന്ന കഥാപാത്രത്തെയാണ് ബാലചന്ദ്രമേനോന്‍ അവതരിപ്പിക്കുന്നത്. ശങ്കരന്‍നായരുടെ ഭാര്യ സുഭദ്രയായി സുമിത്ര അഭിനയിക്കുന്നു. ഏറെ കാലത്തിന് ശേഷം സുമിത്ര മലയാളത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്.

സുമിത്രയുടെ മകള്‍ ഉമാശങ്കരിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കുബേരന്‍, തിലകം എന്നീ ചിത്രങ്ങളിലെ നായികയായി ശ്രദ്ധ നേടിയ ഉമാശങ്കരി ശങ്കരന്‍നായരെ ശുശ്രൂഷിക്കാനെത്തുന്ന ഹോം നഴ്സ് ഗ്രേസിയായാണ് അഭിനയിക്കുന്നത്.

മനോജ് കെ. ജയന്‍, മധുപാല്‍, എം. എസ്. തൃപ്പൂണിത്തുറ, അരവിന്ദന്‍ പാല, ഉഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

മാടമ്പ് കുഞ്ഞിക്കുട്ടനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മൂവി മാജിക്കിന് വേണ്ടി അനില്‍ തോമസ് ചിത്രം നിര്‍മിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X