പ്രിയന്‍ ചിത്രത്തില്‍ ടി. ദാമോദരന്‍

By Staff

പ്രിയന്‍ ചിത്രത്തില്‍ ടി. ദാമോദരന്‍
ജനവരി 31, 2003

പ്രിയദര്‍ശന്‍-ശ്രീനിവാസന്‍ ടീമിന്റെ മോഹന്‍ലാല്‍ ചിത്രമായ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ തിരക്കഥാകൃത്ത് ടി. ദാമോദരന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരു ഹാജിയാരുടെ കഥാപാത്രത്തെയാണ് ടി. ദാമോദരന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ടി. ദാമോദരന്‍ ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

പ്രിയദര്‍ശന്റെ മൂന്ന് ചിത്രങ്ങള്‍ക്ക് ടി. ദാമോദരന്‍ തിരക്കഥ രചിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ അഭിമന്യു, ആര്യന്‍ എന്നിവ കൂടാതെ വിവിധ ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത കാലാപാനിയും ദാമോദരന്‍ എഴുതിയതാണ്.

ഐ. വി. ശശി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ വാര്‍ത്ത, അങ്ങാടിക്കപ്പുറത്ത്, ആവനാഴി, ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നീ ചിത്രങ്ങള്‍ക്ക് ദാമോദരനാണ് തിരക്കഥയെഴുതിയത്. രഞ്ജി പണിക്കര്‍, രഞ്ജിത്ത്, ലോഹിതദാസ് എന്നീ തിരക്കഥാകൃത്തുക്കള്‍ക്ക് പിന്നാലെയാണ് ടി. ദാമോദരനും നടന്റെ വേഷമണിയുന്നത്.

പ്രിയദര്‍ശന് വേണ്ടി ശ്രീനിവാസന്‍ ഏറെ കാലത്തിന് ശേഷം തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസ് ഒരു മാപ്പിളപാട്ട് ആലപിക്കുന്നുണ്ട്. സുജാതയോടൊപ്പമാണ് പാടിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X