പാഠം ഒന്ന് ഒരു വിലാപം നല്ല ചലച്ചിത്രം, നടന്‍ പൃഥ്വിരാജ്, നടി മീരാ ജാസ്മിന്‍
പാഠം ഒന്ന് ഒരു വിലാപം നല്ല ചലച്ചിത്രം, നടന്‍ പൃഥ്വിരാജ്, നടി മീരാ ജാസ്മിന്‍
ജനവരി 31, 2004
തിരുവനന്തപുരം: 2003ലെ മികച്ച ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിന് പാഠം ഒന്ന് ഒരു വിലാപം അര്‍ഹമായി. ഈ ചിത്രം സംവിധാനം ചെയ്ത ടി.വി. ചന്ദ്രന്‍ ആണ് മികച്ച സംവിധായകന്‍. ക്ലിയര്‍ ഇമേജിന്റെ ബാനറില്‍ ആര്യാടന്‍ ഷൗക്കത്ത് ആണ് ഈ ചിത്രം നിര്‍മ്മിച്ചത്.
മികച്ച നടന്‍ പൃഥ്വിരാജും മികച്ച നടി മീരാ ജാസ്മിനുമാണ്.
മുദ്രാ ആര്‍ട്സിന്റെ ബാനറില്‍ ബി. ശശികുമാര്‍ നിര്‍മ്മിച്ച് ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ സെന്റ് ജൂഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ അഗസ്റിന്‍ നിര്‍മ്മിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് പങ്കിട്ടു.
സംവിധായകരായ ലോഹിതദാസിനും രഞ്ജിത്തിനും പ്രത്യേക സമ്മാനങ്ങള്‍ ഉണ്ട്.
പൃഥ്വിരാജ് ആണ് മികച്ച നടന്‍. ചിത്രങ്ങള്‍ - മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, ചക്രം. പാഠം ഒന്ന് ഒരു വിലാപം, കസ്തൂരിമാന്‍, ഗ്രാമഫോണ്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മീരാ ജാസ്മിന് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നല്‍കും.
മനസ്സിനക്കരെ എന്ന ചിത്രത്തിലെ അഭിനയത്തെ വിലയിരുത്തി നടന്‍ ഇന്നസന്റിനും നടി ഷീലയ്ക്കും പ്രത്യേക അവാര്‍ഡുകള്‍ നല്‍കും.
അഭിനയ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ മോഹന്‍ലാലിന് ചലച്ചിത്രരത്നം ബഹുമതി നല്‍കി ആദരിക്കും.
സമകാലിക രാഷ്ട്രീയ സാമുദായിക പ്രശ്നങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ചിത്രമെന്ന നിലയില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന ചിത്രം പ്രത്യക ജൂറി അവാര്‍ഡിന് അര്‍ഹമായി.
ചലച്ചിത്ര രംഗത്തെ സംഭാവനകളെ മാനിച്ച് നടനും നിര്‍മ്മാതാവുമായ ടി.പി. മാധവന്‍, നടനും ഡബിങ് ആര്‍ട്ടിസ്റുമായ ഹരി, സംവിധായകന്‍ കെ.എസ്. ഗോപാലകൃഷ്ണന്‍, സംഗീത സംവിധായകന്‍ പുകഴേന്തി, പിന്നണി ഗായിക ലതാ രാജൂ എന്നിവരെ ചലച്ചിത്ര പ്രതിഭ ബഹുമതി നല്‍കി ആദരിയ്ക്കും.
മറ്റ് അവാര്‍ഡുകള്‍
രണ്ടാമത്തെ നടന്‍ - ലാലു അലക്സ് (മുല്ലവള്ളിയും തേന്‍മാവും), സിദ്ദിഖ് (ചൂണ്ട)
രണ്ടാമത്തെ നടി - കാവ്യാ മാധവന്‍ (മിഴി രണ്ടിലും, ഗൗരീ ശങ്കരം)
ബാലതാരം - മാസ്റര്‍ കാളദാസന്‍ (എന്റെ വീട് അപ്പൂന്റേം)
കഥാകൃത്ത് - രഞ്ജന്‍ പ്രമോദ് (മനസ്സിനക്കരെ)
തിരക്കഥാകൃത്ത് - ബോബി-സന്‍ജയ് (എന്റെ വീട് അപ്പൂന്റേം)
ഗാനരചയിതാവ് - വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ( മിഴി രണ്ടിലും )
സംഗീതസംവിധായകന്‍ - എം. ജയചന്ദ്രന്‍ (ബാലേട്ടന്‍, ഗൗരീശങ്കരം, കണ്ണിനും കണ്ണാടിയ്ക്കും)
പിന്നണി ഗായകന്‍ - പി. ജയചന്ദ്രന്‍ (മിഴി രണ്ടിലും എന്ന ചിത്രത്തിലെ ആലിലത്താലിയുമായ് ..., ഗൗരീശങ്കരത്തിലെ ഉറങ്ങാതെ...രാവുറങ്ങി ഞാന്‍ )
പിന്നണി ഗായിക - സുജാത മോഹന്‍ (വെള്ളിത്തിരയിലെ കുടമുല്ലക്കടവില്‍ ..., കസ്തൂരിമാനിലെ കാര്‍കുഴലീ ... എന്നീ ഗാനങ്ങള്‍)
ഛായാഗ്രാഹകന്‍ - തിരുനാവുക്കരശ് (മുല്ലവള്ളയും തേന്‍മാവും)
ചിത്രസയോജകന്‍ - രാജാ മുഹമ്മദ് (കസ്തൂരിമാന്‍)
ശബ്ദലേഖകന്‍ - ടി. കൃഷ്ണനുണ്ണി ( പാഠം ഒന്ന് ഒരു വിലാപം)
കലാസംവിധായകന്‍ - നേമം പുഷ്പരാജ് (ഗൗരീശങ്കരം)
ചമയം - പി.വി. ശങ്കര്‍ (ഗ്രാമഫോണ്‍)
വസ്ത്രാലങ്കാരം - ദണ്ഡപാണി ( വാര്‍ ആന്റ് ലൗ)
നൃത്തസംവിധാനം - പ്രസന്ന സുജിത്ത് (തിളക്കം)
ഡബിങ് ആര്‍ട്ടിസ്റ് - ശ്രീജ (മനസ്സിനക്കരെ - നയന്‍താര, ഗൗരീ ശങ്കരം - കാവ്യാ മാധവന്‍)
ബാലചിത്രം - എന്റെ കൊച്ചു കൗതുകം
ഹ്രസ്വചിത്രം - നിഷാദം, വൈക്കം സത്യാഗ്രഹം
ജനപ്രീതി നേടിയ ചിത്രം - ബാലേട്ടന്‍
നവാഗത പ്രതിഭ - അമ്പിളിദേവി ( മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും)
നവാഗത സംവിധായകര്‍ - നേമം പുഷ്പരാജ് (ഗൗരീശങ്കരം), അശോക് ആര്‍. നാഥ് (സഫലം)
ചലച്ചിത്ര ഗ്രന്ഥം - നിഴല്‍ ചിത്രങ്ങളുടെ പൊരുള്‍ (രാജന്‍ പി. തൊടിയൂര്‍)
ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് - ജസ്റിന്‍ ജോസഫ് (പ്രതിസന്ധിയുടെ വെള്ളിത്തിര)
ആദ്യകാല ചലച്ചിത്ര പത്രപ്രവര്‍ത്തകനുള്ള സി.കെ. സോമന്‍ പുരസ്കാരം - വി.എസ്. നായര്‍.


Click it and Unblock the Notifications