സുനില്‍ നായകനാവുന്ന തെമ്മാടിക്കാറ്റ്
സുനില്‍ നായകനാവുന്ന തെമ്മാടിക്കാറ്റ്
ജനവരി 31, 2005
ഫോര്‍ ദി പീപ്പിളിലൂടെ ശ്രദ്ധേയനാവുകയും പുതിയ നായകവേഷങ്ങളിലൂടെ സിനിമയില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സുനിലിന്റെ പുതിയ ചിത്രമാണ് തെമ്മാടിക്കാറ്റ്.
നവാഗത സംവിധായകനായ അഖിലേഷ് ഗുരുവിലാസ് ഒരുക്കുന്ന തെമ്മാടിക്കാറ്റില്‍ സുനിലിന് നായകവേഷം തന്നെയാണ്. സുനിലിന്റെ നാലാമത്തെ ചിത്രമാണിത്.
ഫോര്‍ ദി പീപ്പിളിലൂടെ സിനിമയില്‍ തുടക്കമിട്ട സുനില്‍ റിലീസ് ചെയ്യാനിരിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ നായകനാണ്. കാവ്യാ മാധവന്‍ നായകനാവുന്ന അന്നൊരിക്കല്‍ ആണ് സുനില്‍ നായകനാവുന്ന മറ്റൊരു ചിത്രം.
സലിംകുമാര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സായികുമാര്‍, നിഷാന്ത് സാഗര്‍, വിജീഷ്, എം. എസ്. തൃപ്പൂണിത്തുറ, ചാര്‍മിള, പൊന്നമ്മ ബാബു തുടങ്ങിയവരാണ് തെമ്മാടിക്കാറ്റിലെ മറ്റ് പ്രധാനതാരങ്ങള്‍.
അനീഷ് നായരമ്പലം, കലാഭവന്‍ മുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം പ്രദീപ്.
ഷെഹനാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്ര്‍െ ഷൂട്ടിംഗ് വടക്കാഞ്ചേരി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നടക്കും.


Click it and Unblock the Notifications