നയന്‍താര ഇനി പരസ്യങ്ങളില്‍ അഭിനയിക്കില്ല
നയന്‍താര ഇനി പരസ്യങ്ങളില്‍ അഭിനയിക്കില്ല
ജനവരി 31, 2006
ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ വിവാദങ്ങളുടെയും നായികയായ നയന്‍താര ഇനി പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചു. അസിന്‍, തൃഷ തുടങ്ങിയ തമിഴിലെ മുന്‍നിര നടിമാര്‍ പ്രമുഖ ബ്രാന്റുകളുടെ പരസ്യങ്ങളിലൂടെ വന്‍പ്രതിഫലം പറ്റുമ്പോഴാണ് നയന്‍താരയുടെ ഈ പ്രഖ്യാപനം.
ടിവി ചാനലുകളുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കില്ലെന്നും നയന്‍താര പ്രഖ്യാപിച്ചിട്ടുണ്ട്. നയന്‍താരയെ ചുറ്റിപ്പറ്റി മാധ്യമങ്ങളില്‍ വിവാദപരമായ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് ഈ തീരുമാനം.
ഒട്ടേറെ പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് ക്ഷണം ലഭിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ അതെല്ലാം നിരസിക്കുകയാണെന്നും നയന്‍താര പറഞ്ഞു. സിനിമകള്‍ കാണുന്നവരാണ് തന്റെ ആരാധകരെന്നും തത്കാലം സിനിമയില്‍ മാത്രം ശ്രദ്ധിക്കാനാണ് തന്റെ തീരുമാനമെന്നും നയന്‍താര വ്യക്തമാക്കി. അഭിമുഖങ്ങളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്നത് തന്റെ ആരാധകര്‍ക്ക് ഇഷ്ടമാവില്ലെന്നും ഈ നടി പറയുന്നു.
ഓരോ ചിത്രം കഴിയുന്തോറും തമിഴിലെ നയന്‍താരയുടെ പ്രതിഫലം ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലും വന്‍പ്രതിഫലം പറ്റിയാണ് ഈ നടി അഭിനയിക്കുന്നത്.


Click it and Unblock the Notifications