ഷക്കീല മോഹന്‍ലാല്‍ ചിത്രത്തില്‍!
മലയാളത്തില്‍ സൂപ്പര്‍താരങ്ങളേക്കാള്‍ ജനപ്രീതിയുണ്ടായിരുന്ന നടിയായിരുന്നു ഷക്കീല എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. കാരണം സൂപ്പര്‍താര ചിത്രങ്ങള്‍ പരാജയപ്പെടുമ്പോഴും ഷക്കീല ചിത്രങ്ങള്‍ പണം വാരി വിജയം കൊയ്യുകയായിരുന്നു. ഷക്കീല തുടങ്ങിവച്ച ആ തരംഗം മൂന്നോ നാലോ വര്‍ഷം മലയാളത്തില്‍ നിലനില്‍ക്കുകയും ചെയ്തു.
അത് പഴയ കഥ. ഷക്കീല പിന്നീട് മലയാളത്തില്‍ അഭിനയിക്കുന്നത് നിര്‍ത്തി. അതിന് കാരണമായി ഷക്കീല പറഞ്ഞത് സൂപ്പര്‍താരങ്ങള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ്. മലയാളത്തില്‍ അഭിനയിക്കരുതെന്ന് തനിക്ക് സൂപ്പര്‍താരങ്ങളുടെ വിലക്കുണ്ടെന്ന് ഷക്കീല തുറന്നടിച്ചു.
ഷക്കീല ലൗ ഇന്‍ ബാങ്കോക്ക് എന്ന മലയാള ചിത്രത്തില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. മറ്റൊരു ചിത്രത്തില്‍ അതിഥി താരമായും വേഷമിടുന്നു. ഷക്കീല അതിഥിയായി പ്രത്യക്ഷപ്പെടുന്നത് ഒരു സൂപ്പര്‍താര ചിത്രത്തിലാണ്!
സൂപ്പര്‍താരങ്ങളും ഷക്കീലയും തമ്മില്‍ വലിയ അന്തരമുണ്ട്. ഷക്കീലക്ക് സൂപ്പര്‍താര ചിത്രത്തിലെന്തു കാര്യം? കാര്യമുണ്ടെന്നാണ് പ്രേക്ഷകര്‍ മനസിലാക്കേണ്ടത്. അല്ലെങ്കില്‍ മോഹന്‍ലാല്‍ നായകനാവുന്ന വാസ്കോഡഗാമയില്‍ അവര്‍ അതിഥി താരമാവില്ലല്ലോ.


Click it and Unblock the Notifications