വാസ്കോഡഗാമയുടെ വേഷം

By Staff

നിറയെ ചുവന്ന പൂക്കളുള്ള കറുത്ത പ്രിന്റഡ് ഷര്‍ട്ട്, കഴുത്തില്‍ കറുത്ത ചരടും വലിയ കുരിശുമാലയും, പ്രത്യേക തരത്തില്‍ ചീകിവച്ചിരിക്കുന്ന മുടി, വിരലില്‍ വലിയ വെള്ളിമോതിരങ്ങള്‍, കൈത്തണ്ടയില്‍ പല നിറങ്ങളിലുള്ള ഏലസുകള്‍... ഇത് വാസ്കോഡഗാമയുടെ വിചിത്രരൂപം.

മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന അന്‍വര്‍ റഷീദിന്റെ ഛോട്ടാ മുംബൈയിലാണ് നായകന് ഇങ്ങനെയൊരു വേഷം ചമച്ചുനല്‍കിയിരിക്കുന്നത്. വയലറ്റ് ജുബ്ബയും കറുത്ത മുണ്ടും കറുത്ത കൂളിംഗ് ഗ്ലാസുമായി രാജമാണിക്യമായി മമ്മൂട്ടിയെ അവതരിപ്പിച്ച അന്‍വര്‍ റഷീദ് മോഹന്‍ലാലിനും ഒരു ചെത്ത് വേഷം രൂപകല്പന ചെയ്ത് നല്‍കിയിരിക്കുന്നു.

കൊച്ചിനഗരത്തില്‍ അടിപൊളിയായി നടക്കുന്ന അഞ്ചംഗ സംഘത്തിന്റെ തലവനാണ് വാസ്കോഡഗാമ. കൂട്ടുകാര്‍ അയാളെ വിളിക്കുന്നത് തല എന്നാണ്. കൊണ്ടും കൊടുത്തും നടക്കുന്ന അഞ്ചംഗ സംഘത്തിന്റെ എല്ലാ തന്ത്രങ്ങളും മെനയുന്നത് ഗാമയാണ്.

മോഹന്‍ലാലിന് മാത്രമല്ല അഞ്ചംഗ സംഘത്തിലെ മറ്റുള്ളവര്‍ക്കും ചെത്ത് പയ്യന്‍മാരുടെ വേഷഭൂഷകളാണ്. ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, ഇന്ദ്രജിത്ത്, മണിക്കുട്ടന്‍ എന്നിവരാണ് മറ്റു നാലു താരങ്ങള്‍. വിവിധ പ്രായങ്ങളിലുള്ളവരാണെങ്കിലും അടിപൊളിയായി നടക്കുന്ന ചെത്തുപ്പയ്യന്‍മാരുടെ വേഷങ്ങളിലൂടെ ഇവരെല്ലാം സമപ്രായക്കാരാണെന്ന് തോന്നിക്കും. മുടിക്ക് ബ്രൗണ്‍ നിറം നല്‍കി വെള്ളിമാലയും ടീ ഷര്‍ട്ടുമിട്ട് പ്രത്യക്ഷപ്പെടുന്ന ജഗതി ശ്രീകുമാര്‍ പോലും ചെത്തുപ്പയ്യന്റെ പ്രായത്തിലേക്ക് രൂപം മാറിയിരിക്കുന്നു. ഡേവിഡ് ബെക്കാമിനെ പോലെ തലമുടി മുകളിലേക്ക് നിര്‍ത്തി കടുംനിറത്തിലുള്ള ഷര്‍ട്ടും കൂളിംഗ് ഗ്ലാസുമായി സിദ്ധിഖും ഈ അഞ്ചംഗ സംഘത്തിലെ മറ്റൊരു ചെത്തുപയ്യനാണ്.

യാതൊരു ഉത്തരവാദിത്തവുമില്ലാതെ കറങ്ങിനടക്കുന്ന അഞ്ച് ചെറുപ്പക്കാരാണ് ഇവര്‍. അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഒരു സംഭവം ആ ചെറുപ്പക്കാരെ ആകെ മാറ്റിമറിക്കുന്നു.

ബെന്നി പി.നായരമ്പലമാണ് ഛോട്ടാ മുംബൈക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടി ബെന്നി തിരക്കഥയെഴുതുന്നത് ആദ്യമായാണ്.

ഭാവനയാണ് ഗാമയിലെ നായിക. കലാഭവന്‍ മണി ഏറെ കാലത്തിനു ശേഷം വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജന്‍ പി. ദേവ്, സായികുമാര്‍, മണിയന്‍പിള്ള രാജു, കൊച്ചിന്‍ ഹനീഫ, വിജയരാഘവന്‍, സന്തോഷ് ജോഗി, ബാബുരാജ്, ഭീമന്‍ രഘു, രാമു, ബിജു പപ്പന്‍, സൂരജ്, കലാഭവന്‍ ഹനീഫ്, വിനയന്‍, മല്ലികാ സുകുമാരന്‍, സനുഷ എന്നിവരും വേഷമിടുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X