രാജീവ് കാത്തിരിക്കുന്നു, മമ്മൂട്ടിക്കായി

By Staff

ചരിത്രത്തില്‍ നിന്നൊരു കഥാപാത്രത്തെയും ഒരുക്കിവെച്ച് സംവിധായകന്‍ കെ കെ രാജീവ് മമ്മൂട്ടിക്കായുളള കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറെയായി.

എന്‍ എന്‍ പിളളയുടെ കണക്ക് ചെമ്പകരാമന്‍ എന്ന പ്രശസ്തനാടകത്തിലെ ഒരു നാടകഭാഗവും മമ്മൂട്ടി ഈ ചിത്രത്തില്‍ ചെയ്യുന്നുണ്ട്.

ഒരു പ്രൊഫഷണല്‍ നാടകനടന്റെ വേഷമാണ് രാജീവ് മമ്മൂട്ടിക്കു വേണ്ടി സൃഷ്ടിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് മാത്രം അഭിനയിച്ചു ഫലിപ്പിക്കാനാവുന്ന നാടകീയ മുഹൂര്‍ത്തങ്ങളും ശക്തമായ സംഭാഷണവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

നാടകത്തിനുളളിലെ നാടകമായ അന്തര്‍നാടകം എന്ന കലാസങ്കേതവും ഈ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. ശിവാജി ഗണേശന്റെ അഭിനയ പ്രതിഭ മിന്നിത്തിളങ്ങിയിരുന്ന നാടക സങ്കേതമാണ് അന്തര്‍നാടകങ്ങള്‍. നാടകത്തിനുളളില്‍ മറ്റൊരു നാടകം.

അശോക ചക്രവര്‍ത്തിയായും സോക്രട്ടീസായും ശിവജിയായും ശിവാജി ഗണേശന്‍ അരങ്ങിലെത്തിയപ്പോള്‍ കഥാപാത്രങ്ങള്‍ക്കു വേണ്ടി അത്യുജ്വലങ്ങളായ സംഭാഷണം രചിച്ചത് ഇന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയായിരുന്നു. തമിഴിന്റെ സമസ്തസൗന്ദര്യങ്ങളും ആവാഹിച്ച് കരുണാനിധിയെഴുതിയ കവിത തുളുമ്പുന്ന സംഭാഷണങ്ങള്‍ ശിവാജി അരങ്ങിലെത്തിച്ചത് ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു, തമിഴ് ജനതയും നാടകലോകവും.

അത്തരമൊരു സങ്കേതം വീണ്ടും സിനിമയ്ക്കു വേണ്ടി ഉപയോഗിക്കുകയാണ് രാജീവ് ചെമ്പകരാമനില്‍. ഇതിന് തെരഞ്ഞെടുത്തതാകട്ടെ, മലയാള നാടകത്തറവാട്ടിലെ ഒറ്റയാനായിരുന്ന എന്‍ എന്‍ പിളളയുടെ ഒരു നാടകവും.

അനീതിക്കെതിരെ പൊരുതുന്ന കണക്കു ചെമ്പകരാമന്റെ കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വഴിവിളക്കാവുമെന്നുറപ്പാണ് രാജീവിന്.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനുളള രാജീവിന്റെ കാത്തിരിപ്പ് നീളുകയാണ്. മമ്മൂട്ടിയുടെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ അവിചാരിതമായി തെറ്റിയതാണ് രാജീവിന്റെ കാത്തിരിപ്പിന് നീളം കൂട്ടുന്നത്.

ഇപ്പോള്‍ ജനുവരി എന്ന സീരിയലിന്റെ ഷൂട്ടിംഗിലാണ് കെ കെ രാജീവ്. അടുത്ത വര്‍ഷം ഏതായാലും ഈ ചിത്രം യാഥാര്‍ത്ഥ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ സംവിധായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X