തീക്കാറ്റായി മംമ്ത വരുന്നു

By Staff

Mamta in Homam
ഹോമം. തെലുങ്കില്‍ സൂപ്പര്‍ഹിറ്റായി ഓടിയ ചിത്രം. റിലീസ് ചെയ്ത ആദ്യ ആഴ്ച കൊണ്ട് 14 കോടി രൂപ വാരിക്കൂട്ടിയ മെഗാഹിറ്റ്. ആഴ്ചകള്‍ പിന്നിടവേ ആ കളക്ഷന്‍ ഇരമ്പിക്കയറിയത് നാല്‍പത്തിയഞ്ച് കോടിയിലേയ്ക്ക്. കാരണം ഒന്നേ ഒന്ന്.. കാണികളുടെ ഞരമ്പ് മുറുക്കുന്ന മംമ്താ മോഹന്‍ദാസിന്റെ ഗ്ലാമര്‍ പ്രദര്‍ശനം.

നയന്‍താരയ്ക്ക് വമ്പന്‍ ഭീഷണിയുണര്‍ത്തും വിധമാണ് മംമ്ത ഹോമത്തില്‍ അഭിനയിച്ചിരിക്കുന്നത്. മംമ്തയുടെ അംഗവടിവും അവയവ മുഴുപ്പും തെലുങ്ക് പ്രേക്ഷകര്‍ മനപ്പാഠമാക്കിക്കഴിഞ്ഞു. ഇനി മലയാളികളുടെ ഊഴം.

പല്ലവി ഇന്റര്‍നാഷണല്‍ ഈ ചിത്രം മലയാളത്തിലെത്തിക്കുന്നു.

രണ്ട് ഐപിഎസ് ഓഫീസര്‍മാരുടെ കഥയാണ് ഹോമം. സ്ഥിരം തെലുങ്കു മസാലക്കൂട്ടാണെങ്കിലും സംവിധായകന്‍ ജെഡി ചക്രവര്‍ത്തിയുടെ ഉശിരന്‍ സംവിധാനം ഈ ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു. രാം ഗോപാല്‍ വര്‍മ്മയെന്ന പ്രതിഭയുടെ ശിഷ്യനാണ് ചക്രവര്‍ത്തി. ഗുരുവിന്റെ യശസിന് ഒരു പോറല്‍ പോലുമേല്‍പ്പിക്കുന്നില്ല, ചക്രവര്‍ത്തിയുടെ ഈ സംരംഭം.

മല്ലികാര്‍ജുന, ചന്ദു എന്നിവരാണ് ഐപിഎസ് ഓഫീസര്‍മാര്‍. സത്യസന്ധനും രാജ്യസ്നേഹിയുമാണ് മല്ലികാര്‍ജുന. ചന്ദുവാകട്ടെ അധോലോകവുമായി നിരന്തര ബന്ധം പുലര്‍ത്തുന്നവനും. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ തലവന്‍ ഡാഡിയുടെ ഉറ്റസുഹൃത്താണ് ചന്ദു.

പൊലീസ് കമ്മിഷണര്‍ വിശ്വനാഥന്റെ ഉപദേശപ്രകാരം മല്ലി, ഒരു ഗുണ്ടയുടെ വേഷത്തില്‍ ഡാഡിയുടെ സംഘത്തില്‍ അംഗമാകുന്നു. തുടര്‍ന്ന് നടക്കുന്ന പൊരിഞ്ഞ പോരാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു സംഘട്ടനത്തില്‍ പരിക്കേറ്റ മല്ലിയെ രഹസ്യമായി ചികിത്സിച്ചത് മഹാലക്ഷ്മിയെന്ന ലേഡി ഡോക്ടറാണ്. ഒരു ഗുണ്ടയാണെന്ന് അറിഞ്ഞിട്ടും മഹാലക്ഷ്മി മല്ലിയെ അഗാധമായി പ്രണയിച്ചു. അവളുടെ ഏകാന്ത സ്വപ്നങ്ങളില്‍ അവന്‍ ഇടിയും മിന്നലുമായി പെയ്തിറങ്ങി.

ജഗപതി ബാബുവാണ് മല്ലിയെ അവതരിപ്പിക്കുന്നത്. ചന്ദുവായി സംവിധായകന്‍ കൂടിയായ ചക്രവര്‍ത്തി വേഷമിടുന്നു. മംമ്തയാണ് മഹാലക്ഷ്മി. ചന്ദുവിന്റെ കാമുകി സന്ധ്യയായി മധുമിത അഭിനയിക്കുന്നു.

സതീഷ് മുതുകുളമാണ് മലയാള സംഭാഷണം എഴുതിയത്. ഗാനരചന രാജീവ് ആലുങ്കല്‍. സംഗീതം നിധിന്‍. ശരീരപ്രദര്‍ശനത്തിന് പുതിയ നിര്‍വചനം നല്‍കിയ മംമ്തയുടെ ഗ്ലാമര്‍ കണ്ണു നിറയെ കോരിക്കുടിക്കാന്‍ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.

ഹോമത്തിലെ ചൂടന്‍ ചിത്രങ്ങള്‍
ഹോട്ട് ഹോട്ട് മംമ്ത

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X