നയന്‍സിനോളം വയ്യെന്ന് നവനീത്

മമ്മൂട്ടിയെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ലൗ ഇന്‍ ബാങ്കോക്ക് എന്ന ചിത്രത്തിലെ നായികയാണ് ഈ പഞ്ചാബി സുന്ദരി. വെളുത്തു തുടുത്ത് മാംസളമായ ശരീരം. സൂപ്പര്‍താരങ്ങളുടെ നായികയാകാന്‍ പോന്ന ആകാരഭംഗി. വിജയകാന്തിനൊപ്പം അരശാങ്കത്തില്‍ അഭിനയിച്ച് അത് തെളിയിച്ചതാണ് നവനീത്.
മമ്മൂട്ടിയുടെ തന്നെ പരുന്ത് എന്ന ചിത്രത്തിലും നവ്നീത് അഭിനയിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്തോ കാരണങ്ങളാല്‍ അത് നടന്നില്ല. ആ വേഷമാണ് ലക്ഷ്മി റായ് അഭിനയിച്ചത്.
തെലുങ്കില്‍ മുന്‍നിര നടിയായി ഉയര്‍ന്നതിനു ശേഷമാണ് നവനീത് മലയാളത്തിലേയ്ക്ക് വരുന്നത്. സീനു, വാസന്തിയും ലക്ഷ്മിയും, ഗുഡ് ബോയ്, റൂം മേറ്റ്സ്, ശത്രുവു എന്നിവയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് നവനീത് അവതരിപ്പിച്ചത്.
രോഹിതിനൊപ്പം ഇഴുകിച്ചേര്‍ന്നഭിനയിച്ച ഗുഡ് ബോയ് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ത്രസിപ്പിക്കുന്ന ഗ്ലാമര്‍ രംഗങ്ങളിലാണ് ഈ ചിത്രത്തില്‍ നവനീത് പ്രത്യക്ഷപ്പെട്ടത്. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ഗ്ലാമറാകാന്‍ വിരോധമില്ലെന്ന് പറയുന്ന നവനീത്, പക്ഷേ നയന്‍താരയാകില്ലെന്നും പറയുന്നു.
കഥാപാത്രങ്ങള്‍ക്ക് ചേരുന്ന വിധത്തില്‍ ഗ്ലാമറാകാന്‍ തയ്യാറാകുന്നവര്‍ ഏതുവരെ പോകുമെന്നറിയാവുന്ന പ്രേക്ഷകര്‍ ആശ കൈവിടാതെ കാത്തിരിക്കുന്നു, സിരകളെ ജ്വലിപ്പിക്കുന്ന പുതിയ രംഗങ്ങള്‍ക്കു വേണ്ടി.


Click it and Unblock the Notifications