ജയന്‍ സിനിമകളിലെ വില്ലന്‍

By Ravi Nath

Next »

« Previous

Cochin Haneefa
1970 ലാണ് ഹനീഫ വില്ലന്റെ മുഖപടമണിഞ്ഞ് ക്യാമറയ്ക്കുമുമ്പിലെത്തിയത്. 72ലിറങ്ങിയ അഴിമുഖമാണ് ശ്രദ്ധിക്കപ്പെടുന്ന ആദ്യചിത്രം.

ചെറിയവേഷങ്ങളിലൂടെ വളര്‍ന്ന് എണ്‍പതുകളിലെ തിരക്കുള്ള വില്ലനായ് നിറഞ്ഞു നിന്നു. ജയന്‍ സിനിമകളിലെ പ്രതിനായക വേഷം (അന്ന് വില്ലന്‍) ഏറെ അണിഞ്ഞ ആളാണ് ഫനീഫ.

ശക്തി, മൂര്‍ഖന്‍ തുടങ്ങി നിരവധി സിനിമകള്‍. വലിയ മീശയും കോട്ടും സ്യൂട്ടുമണിഞ്ഞ ടൈപ്പ് വില്ലന്‍മാരും കൊള്ളത്തലവനും ബലാല്‍സംഗവീരനുമായ നടപ്പുകഥാപാത്രങ്ങളും കൊട്ടക വാണകാലമായിരുന്നു അത്.

ഒപ്പം മലയാളത്തിന്റെ ഗതിമാറ്റിയസിനിമകളും വളര്‍ന്നു തുടങ്ങിയിരുന്നു. വില്ലനും ഹാസ്യതാരങ്ങളുമൊക്കെ ഒരേ പാറ്റേണില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്നൊക്കെ ഒരു പരീക്ഷണത്തിനുപോലും ഇവര്‍ക്ക് ക്യാരക്ടര്‍ വേഷം നല്കാന്‍
സംവിധായകരും മറന്നു പോയി.

പുതിയ ഭാവപ്രകടനങ്ങള്‍ക്ക് കീഴ്‌പ്പെട്ടു പോയ ഹനീഫയെ നാലാംകിട കോമാളിവേഷങ്ങള്‍ക്കായാണ് പലരും ഉപയോഗിച്ചത്. ഒരു നടന്‍ എന്ന നിലയില്‍ ഏതു കഥാപാത്രത്തേയും ആത്മാര്‍ത്ഥമായ് ഉള്‍ക്കൊള്ളാനുള്ള ആര്‍ജ്ജവമാണ് ഇയാളെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തിയത്.

അടുത്ത പേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X