തമിഴിലെ സജീവ സാന്നിധ്യം

കരുണാനിധിയുടേയും ജയലളിതയുടേയുമെല്ലാം അടുത്ത സുഹൃത്തായിരുന്നു കൊച്ചിന്‍ ഹനീഫ. പില്ക്കാലത്ത് തമിഴ് സിനിമ ഈ സ്‌നേഹബഹുമാനങ്ങള്‍ തുടര്‍ന്നു.രജനികാന്തും കമലഹാസനും ഹിറ്റ് മേക്കറായ ശങ്കറുമൊക്കെ ഹനീഫയോട് കഴിവുറ്റ നടന്‍, നല്ല മനുഷ്യന്‍, എന്ന രീതിയിലുള്ള ഹൃദയബന്ധം സൂക്ഷിച്ചിരുന്നു.
സെന്റ് ആല്‍ബട്‌സ് കോളേജില്‍ നിന്ന് ബോട്ടണി ബിരുദമെടുത്ത ഹനീഫ അന്നേ ക്യാമ്പസിലെ ഹീറോ ആയിരുന്നു. നാടകം, മോണോആക്ട്, മിമിക്രി രംഗങ്ങളിലൊക്കെ തിളങ്ങിയ ഹനീഫയുടെ പ്രകടനത്തെ ആരാധനയോടെയാണ് കണ്ടിരുന്നതെന്ന് പില്ക്കാലത്ത് ഒരഭിമുഖത്തില്‍ മമ്മൂട്ടി ഓര്‍ക്കുകയുണ്ടായി.
തമിഴില്‍ മഹാനദി, കാതല കാതല, മുതല്‍വന്‍, പാര്‍ത്ഥാലേ പരമശിവം,അന്യന്‍, ചാണക്യ, ജയംകൊണ്ടേന്‍, വേട്ടക്കാരന്‍, ഒടുവില്‍ യന്തിരന്‍, മദിരാശി പട്ടണം. ഒന്നിനൊന്ന് മികച്ച വേഷങ്ങള്‍ നല്കിയാണ് അവര്‍ ഹനീഫയെ സ്‌നേഹിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മൂന്നൂറോളം ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫ അഭിനയിച്ചു.
അടുത്ത പേജില്‍


Click it and Unblock the Notifications