twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹാസ്യതാരത്തിലേയ്ക്കുള്ള ചുവടുമാറ്റം

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/02-02-tribute-to-cochin-haneefa-3-aid0166.html">« Previous</a>

    Cochin Haneefa
    തൊണ്ണൂറുകളിലെ മലയാളസിനിമയില്‍ ഹാസ്യതാരമായ് നിറഞ്ഞ് നില്ക്കുന്ന ഹനീഫയെയാണ് പ്രേക്ഷകന്‍ കണ്ടത്. വില്ലത്തരമുള്ള പോലീസായാലും ഹാസ്യത്തില്‍ പൊതിഞ്ഞ കഥാപാത്രനിര്‍മ്മിതി.

    അഭിനയത്തിന്റെ കൂടെ തിരക്കഥയും, സംവിധാനവും തനിക്ക് നന്നായ് വഴിപ്പെടുമെന്നും ഒരു കലാകാരന്‍ എന്ന നിലയില്‍ സ്വയം തുറന്നു കാണിക്കാനുള്ള അവസരമായും ഈ വഴി തിരഞ്ഞെടുത്ത കൊച്ചിന്‍ ഹനീഫ അതില്‍ വിജയം വരിക്കുക തന്നെ ചെയ്തു.അവള്‍ ഒരു ദേവത, ഇതിഹാസം, ധീര, താളം തെറ്റിയ താരാട്ട് തുടങ്ങി ലാല്‍ അമേരിക്കവരെ പതിനാറോളം ചിത്രങ്ങള്‍ക്ക് തിരക്കഥ തീര്‍ത്തു.

    ഒരു സന്ദേശം കൂടി, മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്, ഒരു സിന്ദൂര പൊട്ടിന്റെ ഓര്‍മ്മയ്ക്ക് , ആണ്‍കിളിയുടെ താരാട്ട്, വീണമീട്ടിയ വിലങ്ങുകള്‍, വാത്സല്യം, ഭീഷ്മാചാര്യ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ വാത്സല്യം മലയാളത്തിലെ മികച്ച സിനിമകളിലൊന്നാണ്, നന്മയെ വിളംബരം ചെയ്യുന്ന സിനിമ.

    ലോഹിതദാസിന്റെ ഇഷ്ടനടന്‍മാരിലൊരാളായിരുന്നു കൊച്ചിന്‍ഹനീഫ. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും ഹനീഫയ്ക്ക് കിട്ടിയത് നല്ല കഥാപാത്രങ്ങളായിരുന്നു. കിരീടം, ചെങ്കോല്‍ ചിത്രങ്ങളിലെ ഹൈദ്രോസ്..പ്രേക്ഷകന്‍ മറക്കാന്‍ മടിക്കുന്ന ഈ
    കഥാപാത്രം വില്ലന്‍ വേഷത്തിന്റെ യഥാര്‍ത്ഥപ്രതിരൂപമായിരുന്നു.

    സൂത്രധാരനിലെ കഥാപാത്രമായിരിക്കും ഹനീഫയുടെ ഏറ്റവും നല്ല അഭിനയരൂപം. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതും ഈ വേഷത്തിനാണ്. ദേവാസുരം, കാലാപാനി, ഹിറ്റ്‌ലര്‍, ലേലം, പഞ്ചാബി ഹൗസ്,
    അരയന്നങ്ങളുടെ വീട്, കസ്തൂരിമാന്‍, ഉദയനാണ് താരം, തിരക്കഥ, ദൈവനാമത്തില്‍ തുടങ്ങിയ ചിത്രങ്ങളിലും കൊച്ചിന്‍ ഹനീഫ യെന്ന നടന്റെ മികവ് പ്രകടമായിരുന്നു.

    വൈകിവിവാഹിതനായ കൊച്ചിന്‍ ഹനീഫയ്ക്ക് ഏറെ വൈകിയാണ് ഇരട്ടകള്‍ പിറന്നത്.സഫ, മര്‍വ്വ എന്നീ വിശുദ്ധ പര്‍വ്വതങ്ങളുടെ പേരിട്ട ഇവര്‍ കുഞ്ഞായിരിക്കെ ഇവരേയും ഭാര്യ ഫാസിലയേയും തനിച്ചാക്കി കരള്‍ രോഗബാധിതനായ ഹനീഫ വിടപറഞ്ഞു. പ്രേക്ഷകരുടെ മനസ്സില്‍ നിന്നും മായാത്തവിധം ഹനീഫയുടെ കഥാപാത്രങ്ങള്‍ ചിരിച്ചും ചിരിപ്പിച്ചും കണ്ണു നനയിച്ചും നമ്മുടെ ജീവിതപരിസരങ്ങളില്‍ നിരന്തരം ഇടപ്പെട്ടുകൊണ്ടിരിക്കുന്നു.

    സ്‌നേഹപൂര്‍ണ്ണമായ ഇടപ്പെടലുകള്‍ കൊണ്ട് ഹനീഫ തീര്‍ത്ത മുഹൂര്‍ത്തങ്ങള്‍ സിനിമവൃത്തങ്ങളില്‍ ഭാഷയ്ക്കപ്പുറം നിറഞ്ഞുനില്‍ക്കുന്ന മരിക്കാത്ത ഓര്‍മ്മയാണിന്നും.

    ആദ്യ പേജില്‍

    മലയാളം ആഘോഷിക്കാന്‍ മറന്നുപോയ പ്രതിഭ

    <ul id="pagination-digg"><li class="previous"><a href="/news/02-02-tribute-to-cochin-haneefa-3-aid0166.html">« Previous</a>

    English summary
    The departure of Kochin Haneefa is like the sudden and unexpected exit of a character in the middle of a play. He was at his prime and in the middle of so many things. As a noted actor, director, scenarist and producer, he was very active both in the Malayalam and Tamil film industries for more than three decades.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X