രഞ്ജിത്തിലൂടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം

പാട്ടിലൂടെ പുത്തഞ്ചേരി സിനിമയിലെത്തി.
ജയരാജിന്റെ ജോണിവാക്കറിലെ ശാന്തമീരാത്രിയില്‍ എന്ന ഹിറ്റ് ഗാനം പിറന്നതോടെ പുത്തഞ്ചേരി തിരക്കുള്ള പാട്ടെഴുത്തുകാരനായി മാറി. ഒരുവര്‍ഷം പുറത്തിറങ്ങുന്ന സിനിമകളില്‍ പാതിയും പുത്തഞ്ചേരിയുടെ വരികള്‍കൊണ്ടു
സമ്പന്നമായി. ഇടയ്ക്ക് തിരക്കഥയിലും ഒരുപരീക്ഷണം, അത് വിജയം കാണുകയും ചെയ്തു. എഴുതിയ ഗാനങ്ങളില്‍ മിക്കതും ഹിറ്റുകളായിരുന്നു.
സൂര്യകീരീടം വീണുടഞ്ഞു രാവിന്‍ (ദേവാസുരം), നീയുറങ്ങിയോ നിലാവേ (ഹിറ്റ്‌ലര്‍), പാടി തൊടിയിലേതൊ (ആറാം തമ്പുരാന്‍), ആരോടും മിണ്ടാതെ മിഴികളില്‍ (ചിന്താവിഷ്ടയായ ശ്യാമള), മൂവന്തി താഴ് വരയില്‍ (കന്മദം)ദീനദയാലോ രാമ
(അരയന്നങ്ങളുടെ വീട്), ഇന്നലെ എന്റെ നെഞ്ചിലെ (ബാലേട്ടന്‍), കാര്‍മുകില്‍ വര്‍ണ്ണന്റെ (നന്ദനം ), അമ്മ മഴക്കാറിന് (മാടമ്പി) , ഇങ്ങനെ എത്രയെത്ര ഹൃദയഹാരിയായ പാട്ടുകള്‍ .
സജി സുരേന്ദ്രന്റെ ഹാപ്പിഹസ്ബന്റ്‌സിനുവേണ്ടിയാണ് ആ തൂലിക അവസാനവരികള്‍ കുറിച്ചത്. 2001 മുതല്‍ 2004 വരെ തുടര്‍ച്ചയായി പുത്തഞ്ചേരിയായിരുന്നു സംസ്ഥാന അംഗീകാരം നേടിയത്. രാവണപ്രഭു, നന്ദനം, ഗൗരിശങ്കരം, കഥാവശേഷന്‍ തുടര്‍ച്ചയായി പുത്തഞ്ചേരിയ്ക്ക് അംഗീകാരങ്ങള്‍ നേടിക്കൊടുത്ത സിനിമകളാണിവ. മൂന്ന് തവണ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ലഭിക്കുകയുണ്ടായി.
ബ്രഹ്മരക്ഷസ്സ്, പല്ലാവൂര്‍ ദേവനാരായണന്‍, വടക്കുംനാഥന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. പുത്തഞ്ചേരി കഥയെഴുതിയ ചിത്രങ്ങളാണ് കിന്നരിപുഴയോരം, മേലെ പറമ്പില്‍ ആണ്‍വീട്, കേരളഹൗസ് ഉടന്‍ വില്‍പനയ്ക്ക്.
പുത്തഞ്ചേരിയുടെ ഒരുകഥയില്‍ നിന്ന് രണ്ടു സിനിമകള്‍ ഉണ്ടായ സംഭവമുണ്ടായിട്ടുണ്ട്.പ്രിയദര്‍ശനോട് പറഞ്ഞ കഥ തന്നെ രാജസേനനോടും പറഞ്ഞു. തേന്‍മാവിന്‍ കൊമ്പത്തും, മേലെപറമ്പില്‍ ആണ്‍വീടും രണ്ടും
സൂപ്പര്‍ഹിറ്റുകള്‍. രാമന്‍പോലീസ് എന്ന പേരില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും കാലം അതിനനുവദിച്ചില്ല.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











