രവീന്ദ്രന്‍ മാഷിന്റെ ഇഷ്ടക്കാരന്‍

അവര്‍ തീര്‍ത്ത പാട്ടുകള്‍ എക്കാലത്തും മലയാളം കൊണ്ടാടുന്നവയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ട്യൂണ്‍ കിട്ടിയാല്‍ അരമണിക്കൂറിനുള്ളില്‍ പാട്ടെഴുതികൊടുക്കുന്ന പുത്തഞ്ചേരിയുടെ പ്രാഗത്ഭ്യം എടുത്തു പറയേണ്ടതാണ്.
വടക്കുംനാഥന്റെ ഗാനമൊരുക്കുമ്പോള്‍ രവീന്ദ്രന്‍മാഷ് പുത്തന്‍ഞ്ചേരിയുമായ് ബെറ്റുവെച്ച ഒരു കഥയുണ്ട്. മാഷിന്റെ ഈണത്തിന് ഒരു വള്ളിപുള്ളി മാറ്റാതെ ഒരു മണിക്കൂറിനുള്ളില്‍ പാട്ടെഴുതികൊടുത്താല്‍ ഒരു ഫുള്‍ബോട്ടില്‍ മദ്യം മാഷിന്റെ വക.
ഒരു കിളിപാട്ടുമൂളവെ...എന്ന ഗാനം കുറിക്കാന്‍ പുത്തഞ്ചേരി എടുത്ത സമയം അരമണിക്കൂര്‍, ഈണത്തിനനുസരിച്ച്
ഒന്നും ചെയ്യാനില്ലാത്ത വിധം പെര്‍ഫെക്ട്. സങ്കടവും സന്തോഷവും വിരഹവും പ്രണയവും ആഘോഷങ്ങളും തീര്‍ത്ത ആ പാട്ടുകള്‍ ഇനി നമ്മുടെ രാപ്പകലുകളില്‍ രാഗഭാവം പൂണ്ട് നിറഞ്ഞു നില്ക്കും.
ആദ്യ പേജില്‍
ദീപങ്ങള്‍ സാക്ഷിയാക്കി മറഞ്ഞുപോയ പുത്തഞ്ചേരി


Click it and Unblock the Notifications











