മലയാളത്തിന്റെ സ്വന്തം പി ഭാസ്‌ക്കരന്‍

കവി, ഗാനരചയിതാവ്, സംവിധായകന്‍, നടന്‍, സിനിമ നിര്‍മ്മാതാവ്, പത്ര പ്രവര്‍ത്തകന്‍.... ആ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല.ആ മഹാപ്രതിഭ അരങ്ങൊഴിഞ്ഞിട്ട് ഫെബ്രുവരി 25 ന് ഒന്നരപതിറ്റാണ്ട് തികയുന്നു.
മലയാളസിനിമയിലേക്ക് ആദ്യ ദേശീയ അംഗീകാരം കടന്നു വരുന്നത് പി.ഭാസ്‌ക്കരനും രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത നീലക്കുയില്‍ എന്ന ചിത്രത്തിലൂടെയാണ്.രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടിയ നീലക്കുയില്‍ മലയാളസിനിമയുടെ ഗതി തിരിച്ചു വിട്ട സിനിമയാണ്. അവയിലെ
പാട്ടുകള്‍ക്കും ആമാന്ത്രിക സ്പര്‍ശം ഉണ്ടായിരുന്നു. ഹിന്ദി പാട്ടുകളുടെ ട്യൂണ്‍ കടം കൊണ്ടാണ് ഇവിടെ സിനിമ സംഗീതം അക്കാലത്തും പിന്നീടും ഏറെ കാലത്തോളം നില നിന്നിരുന്നത്.
പി.ഭാസ്‌ക്കരനും രാഘവന്‍ മാസ്‌ററും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ ഇന്നും മലയാളത്തിന്റെ മനസ്സിലെ മറക്കാത്ത സാന്നിദ്ധ്യമാണ്. കായലരികത്ത് വലയെറിഞ്ഞപ്പോള്‍, കുയിലിനെത്തേടി...കുയിലിനെത്തേടി.., എല്ലാരും ചൊല്ലണ്..., ഹൃദ്യതയാര്‍ന്ന ഈ പാട്ടുകള്‍ ആര്‍ക്കാണ് വിസ്മരിക്കാനാവുക.
അടുത്ത പേജില്‍


Click it and Unblock the Notifications