ഇനിയൊരു ഭാസ്‌ക്കരന്‍ മാഷില്ല...

ഇന്നലെ മയങ്ങുമ്പോള്‍, കാട്ടിലെ പാഴ്മുളം, അല്ലിയാമ്പല്‍ കടവിലന്ന്, പ്രാണസഖീ ഞാന്‍, താമസമെന്തേ ...വരുവാന്‍, അഞ്ജന കണ്ണെഴുതി , കരിമുകില്‍ കാട്ടിലെ..., മഞ്ഞണി പൂനിലാവ്... ഇങ്ങിനെ അനവരതം ഒഴുകിപരക്കുന്ന ഈ അമൃതവര്‍ഷത്തില്‍ ഏതാണ് കൂടുതല്‍ മെച്ചമെന്ന് എങ്ങിനെ പറയാനാകും.
1970, 85, 92 വര്‍ഷങ്ങളില്‍ ഗാനരചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം.1994ല്‍ സമഗ്രസംഭാവനക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌ക്കാരം, തത്തുല്യമായ അംഗീകാരംഏഷ്യാനെറ്റും നല്‍കി ആദരിച്ചു. 1997ല്‍ 82ാം വയസ്സില്‍ വിട പറയും വരെ തന്റെ സപര്യ അനുസ്യൂതം തുടര്‍ന്ന പി.ഭാസ്‌ക്കരന്‍ മാഷ് ഏതുകാലത്തും അനര്‍ഗളമായ് പാട്ടെഴുതും എന്നു തെളിയിച്ചിട്ടുണ്ട്.
ഭരതന്‍-ലോഹിതദാസ് ചിത്രമായ വെങ്കലത്തിലെ പത്തു വെളുപ്പിന് മുറ്റത്തു നില്ക്കുന്ന കസ്തൂരി മുല്ലക്ക് കാതുകുത്ത്...ഈ വരികളെ പോലെ ഹൃദയഹാരിയായ വാക്കുകള്‍ തീര്‍ക്കാന്‍ ഇനി ഒരു ഭാസ്‌ക്കരന്‍ മാഷില്ല.
ജീവിച്ചിരുന്നപ്പോള്‍ ഈ കസ്തൂരിമുല്ലയുടെ സുഗന്ധം തിരിച്ചറിയുകയോ അര്‍ഹമായ അംഗീകാരം നല്കുകയോ ഉണ്ടായില്ല. പി.ഭാസ്‌ക്കരനു ലഭിക്കാത്ത പത്മശ്രീയും പത്മഭൂഷണുമൊക്കെ അലമാരയില്‍ അലങ്കരിച്ചു വെക്കുന്നവര്‍ക്കും നല്‍കി മിടുക്കു കാണിച്ചവര്‍ക്കും പി. ഭാസ്‌ക്കരനെ പോലുള്ളവരെ ഇടയ്‌ക്കൊക്കെ ഓര്‍മ്മിക്കുന്നത് കുറ്റബോധം കുറയ്ക്കാന്‍ സഹായിക്കും.
ആദ്യ പേജില്‍ More from Filmibeat


Click it and Unblock the Notifications











