അവഗണിക്കപ്പെട്ട ഹാസ്യനടന്‍

പുറത്തെടുക്കാന്‍ ചില ക്യാരക്ടര്‍ വേഷങ്ങള്‍ പപ്പുവിനെ തേടിവന്നു.
എം.ടിയുടെ തൂലികയില്‍ പിറന്ന ആള്‍ക്കൂട്ടത്തില്‍ തനിയെ, അങ്ങാടി, കാണാക്കിനാവ്, ഏതോ ഒരു തീരം, ഗര്‍ഷോം, ദി കിങ്ങ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ പപ്പുവിന്റെ കഥാപാത്രങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ്. നായകനായും, പാടി അഭിനയിച്ചും പപ്പു സിനിമയില്‍ നിറഞ്ഞുനിന്നിട്ടുണ്ട്.
ആയിരത്തിലധികം സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ നിറഞ്ഞു നിന്ന കുതിരവട്ടം പപ്പുവിനും ഹാസ്യനടന്‍മാര്‍ എക്കാലവും അനുഭവിച്ച അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഹാസ്യവും, ഹാസ്യനടനും സിനിമയ്ക്ക് അത്യാവശ്യ
ഘടകമായിരുന്നെങ്കിലും സിനിമ എക്കാലവും കൊണ്ടു നടന്നത് നായകനേയും നായികയേയും പ്രതിനായകനേയുമൊക്കെയാണ്.
ചെമ്പരത്തി, അവളുടെ രാവുകള്‍, മണിചിത്രത്താഴ്, ചാകര, അഹിംസ, ടി.പി.ബാലഗോപാലന്‍ എം.എ, തേന്മാവിന്‍
കൊമ്പത്ത്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, അടിയൊഴുക്കുകള്‍, 1921, ചന്ദ്രലേഖ, ഏയ് ഓട്ടോ, വിയറ്റ്‌നാം കോളനി, മിഥ്യ, പപ്പുവിന്റെ മികച്ച വേഷങ്ങള്‍ തേടിയിറങ്ങുമ്പോള്‍ ഈ ലിസ്‌റ് ഇങ്ങനെ നീളുന്നു.
അംഗീകാരങ്ങള്‍ പോലും ഹാസ്യതാരത്തെ തേടിവന്നിട്ട് കുറഞ്ഞകാലമേ ആയിട്ടുള്ളൂ. പ്രേക്ഷകഹൃദയങ്ങളില്‍ ടാസ്‌കി വിളിയെടോ എന്ന് ആക്രോശിക്കുന്ന കുതിരവട്ടം പപ്പു നിറശോഭയോടെ ഇന്നുമുണ്ട്. അംഗീകാരങ്ങള്‍ക്കും അവാര്‍ഡുകള്‍ക്കുമപ്പുറത്ത് പപ്പുവിന്റെ കഥാപാത്രങ്ങള്‍ കാലാതീതമായ് നിലനില്‍ക്കുന്നതാണ് വലിയ നേട്ടം.
പ്രാദേശിക വാര്‍ത്തകളിലെ വെളിച്ചപ്പാട് പഴയ കാമുകിയെ കാണുമ്പോള്‍ അസ്തപ്രഞ്ജനായ നില്ക്കുന്ന ആ കാഴ്ച
ഓര്‍മ്മയില്ലേ. ലഭിക്കാതെ പോയ സൗഭാഗ്യങ്ങള്‍ക്കപ്പുറം കാലം അവശേഷിപ്പിച്ച വേഷങ്ങളാണ് ഇവരുടെ മുതല്‍ക്കൂട്ട്. അതുമാത്രമേ നിലനില്‍ക്കുകയുമുള്ളു.
ആദ്യ പേജില്‍
മരിച്ചിട്ടും മരിക്കാത്ത കുതിരവട്ടം പപ്പു


Click it and Unblock the Notifications











