തപസി നടിയല്ലെന്ന്; വിസ കൊടുത്തില്ല

വിസ ശരിയാക്കുന്നതിന് വേണ്ടി തപസി മുംബൈയില്‍ നിന്നും ഹൈദരാബാദിലേക്ക് കഴിഞ്ഞ ദിവസം പറന്നിരുന്നു. തപസി സമര്‍പ്പിച്ച അപേക്ഷകളില്‍ നടിയാണെന്നതിന് വേണ്ടത്ര തെളിവില്ലെന്നാണ് അവര്‍ പറയുന്നത്.
നടിയാണെന്ന് തെളിയിക്കാനായി ഏതെങ്കിലും പത്രപരസ്യങ്ങളോ മറ്റു രേഖകളോ ഹാജരാക്കാന്‍ തപസിയോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലുധിയാനക്കാരിയായ തപസി കഴിഞ്ഞ ദിവസമാണ് വെള്ളിത്തിരയില്‍ അരങ്ങേറിയതിന്റെ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കിയത്.
'ജുമാണ്ടി നാദം' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തപസി സിനിമയിലെത്തിയത്. ധനുഷ് നായകനായ ആടുംകാലം എന്ന ചിത്രത്തിലാണ് ഉത്തരേന്ത്യന്‍ സുന്ദരി ഇപ്പോള്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി ഡബിള്‍സിലൂടെ തപസി മലയാളത്തിലും ഭാഗ്യം പരീക്ഷിയ്ക്കാനൊരുങ്ങുകയാണ്.


Click it and Unblock the Notifications











