»   » അമ്മയുടെ താരനിശ വീണ്ടും മാറ്റി.

അമ്മയുടെ താരനിശ വീണ്ടും മാറ്റി.

Posted By:
Subscribe to Filmibeat Malayalam
Amma stage show postponed
താരസംഘടനയായ അമ്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന താരനിശയ്ക്ക് വീണ്ടും തിരിച്ചടി. ബുധനാഴ്ച കോഴിക്കോട് നടത്താനിരുന്ന താരനിശ വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചതായി അമ്മ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു.

താരനിശ നടക്കുന്നതിനു സമീപത്തെ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടക്കുന്നതിനാലാണ് സ്റ്റേജ് ഷോ മാറ്റിവെക്കുന്നതെന്നും ഇന്നസെന്റ് അറിയിച്ചു.

നേരത്തെ ബാംഗ്ലൂരില്‍ കഴിഞ്ഞ മാസം 27ന് നടത്താന്‍ തീരുമാനിച്ചിരുന്ന താരനിശയും മാറ്റിയിരുന്നു. അന്നേ ദിവസം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്നിരുന്നു ഇതിനാല്‍ പാലസ് ഗ്രൗണ്ടിലെ പരിപാടിയ്ക്ക് സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കാന്‍ വിഷമമാണെന്ന് പൊലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് അന്ന് പരിപാടി മാറ്റിയത്.

സൂര്യതേജസ്സോടെ അമ്മ എന്ന താരനിശയില്‍ നയന്‍താരയും മീരയും ഒഴിച്ചുള്ള ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്.

English summary
Amma stage show 2011 to be held in Kozhikode Palace has been postponed due to some reasons

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam