»   »  കാവ്യയെ സമീപിക്കാന്‍ നിഷാല്‍ ശ്രമിക്കരുത്

കാവ്യയെ സമീപിക്കാന്‍ നിഷാല്‍ ശ്രമിക്കരുത്

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
നടി കാവ്യാ മാധവനെ സമീപിയ്ക്കാന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര ശ്രമിക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവ്. കാവ്യ അഭിനയിക്കുന്ന സിനിമാ ലൊക്കേഷനുകളിലോ വീട്ടിലോ നിഷാലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചെല്ലരുതെന്നാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ഉത്തരവിട്ടിരിയ്ക്കുന്നത്.

കാവ്യ മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് നല്കിയത്. ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരം ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്കും അദ്ദേഹത്തിന്റെ മാതാപിതാക്കളായ ചന്ദ്രമോഹന്‍നായര്‍, മണിമോഹന്‍, സഹോദരന്‍ ദീപക് എന്നിവര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് കാവ്യ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പുറമെ നേരിട്ടോ ഫോണിലൂടെയോ എതിര്‍ കക്ഷികള്‍ താനുമായി സംസാരിക്കുന്നത് തടയണമെന്നും കാവ്യ ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവും കുടുംബവും അടങ്ങുന്ന എതിര്‍കക്ഷികള്‍ ശാരീരികവും മാനസികവുമായി തന്നെയും കുടുംബത്തെയും ശല്യപ്പെടുത്തുമോയെന്ന ഭീതിയിലാണ് താനും കുടുംബവുമെന്ന് ഹര്‍ജിയില്‍ കാവ്യ വിശദീകരിച്ചിരുന്നു.

കാവ്യയക്ക് ശല്യമുണ്ടാകുന്ന തരത്തിലുള്ള യാതൊരു കാര്യങ്ങളും എതിര്‍കക്ഷികളുടെ ഭാഗത്തു നിന്നുണ്ടാവരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 29ന് വീണ്ടും കോടതി പരിഗണിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam