»   » തിലകനില്ലാതെ ഡാം 999 തുടങ്ങി

തിലകനില്ലാതെ ഡാം 999 തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Thilakan
തിലകന്‍ വിവാദവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ വാര്‍ത്താപ്രാധാന്യം നേടിയ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ചിത്രീകരണം അലപ്പുഴയിലെ മുഹമ്മയില്‍ ആരംഭിച്ചു.

ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഭൂരിഭാഗം പേരും മലയാളികളാണ്. തിലകന് ചിത്രത്തില്‍ ഒരു പ്രധാന വേഷമുണ്ടായിരുന്നെങ്കിലും ചലച്ചിത്ര സംഘടനയായ ഫെഫ്ക എതിര്‍ത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തെ അഭിനയിപ്പിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറക്കാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

രണ്ടു ദിവസത്തിനുള്ളില്‍ തിലകന് പകരം മറ്റൊരു നടനെ കണ്ടെത്തുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ റോയ് അറിയിച്ചു. ആയുര്‍വേദ വൈദ്യനും ജ്യോതിഷിയുമായ കഥാപാത്രത്തെയായിരുന്നു തിലകന് വേണ്ടി സൃഷ്ടിച്ചത്.

വിവാദകേന്ദ്രമായി മാറിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പശ്ചാത്തലത്തിലാണ് ഡാം 999നിലെ കഥ വികസിക്കുന്നത്. അണക്കെട്ട്, നവരസങ്ങള്‍ എന്നിവയാണ് ചിത്രത്തിന്റെ കാതല്‍. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട അണക്കെട്ട് അഞ്ച് നാവികരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ് സിനിമയുടെ കഥ.

രജത് കപൂര്‍, ആശിഷ് വിദ്യാര്‍ത്ഥി, വിമലരാമന്‍, വിനയ് റായ്, ടുലിപ് ജോഷി, എന്നിവരാണ് നാവികരുടെ വേഷമണിയുന്നത്. ബാരിജോണ്‍, അര്‍സേനിയ, ജാല രികെറിങ്, ജേഷ്വാ ഫ്രെഡറിക് സ്മിത്ത് എന്നി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ആലപ്പുഴയും ഊട്ടിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കപ്പലിലും മറ്റുമായുള്ള ഭാഗങ്ങള്‍ ദുബയ്, ഹോങ്കോങ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുക. അടുത്ത മഴക്കാലത്ത് കേരളത്തില്‍ വച്ചുതന്നെയാണ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം നടത്തുക.

ഭ്രമരം, ആഗത് എന്നീ ചിത്രങ്ങളുടെ ക്യമാറാമാന്‍ വിന്‍സെന്റാണ് ഡാം 999ന്റെ ഛായാഗ്രാഹകന്‍. ഔസേപ്പച്ചനാണ് സംഗീതസംവിധാനം ചെയ്യുന്നത്. മറൈന്‍ ബസ്ടിവിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 10ദശലക്ഷം ഡോളാണ് നിര്‍മ്മാണച്ചെലവ് കണക്കാക്കുന്നത്. 2010 അവസാനത്തില്‍ ചിത്രം പുറത്തിറക്കാന്‍ കഴിയുമെന്നാണ് അണിയറക്കാരുടെ കണക്കുകൂട്ടല്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam