ഇന്ത്യയിലെ ആദ്യത്തെ ലൈവ് സിനിമ
ഇന്ത്യയിലെ ആദ്യത്തെ ലൈവ് സിനിമ മാര്‍ച്ച് രണ്ട് ഞായറാഴ്ച ചാനല്‍ വിയില്‍ സംപ്രേഷണം ചെയ്യും. ഞായറാഴ്ച സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി അല്പസമയത്തിനകം തന്നെ ചിത്രം ചാനലില്‍ പ്രദര്‍ശിപ്പിക്കും.
'അന്താസ് അപ്‌ന വെരി ഹട്‌കെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 24 മിനുട്ടാണ്. റിച്ചാര്‍ഡ് ബ്രാന്‍സണും നേഹാ ദുപിയയുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍. ഞായറാഴ്ച ഒമ്പത് മണിക്ക് ചാനല്‍ വി ചിത്രം സംപ്രേഷണം ചെയ്യും.
ബാന്ദ്രയിലെ എം.എം.ആര്‍.ഡി.എ. ഗ്രൗണ്ടില്‍ ഏഴു സെറ്റുകളിലായാണ് ഷൂട്ടിംഗ്. അമ്പലം, മണിമാളിക, കഫെ തുടങ്ങിയവയൊക്കെ ഈ സെറ്റുകളിലുണ്ട്. 50 ക്യാമറകള്‍ ഉപയോഗിച്ചാണ് ചിത്രീകരണം. മാസങ്ങളായി ഇതിന്റെ റിഹേഴ്‌സല്‍ നടന്നുവരികയാണ്. നാലുദിവസമായി സെറ്റിലാണ് റിഹേഴ്‌സല്‍.
ഞായറാഴ്ച വൈകിട്ട് ആറിന് സിനിമാ ഷൂട്ടിങ് ആരംഭിക്കും. എട്ടുമണിയോടെ ഷൂട്ടിങ് അവസാനിക്കും. ഒന്‍പത് മണിക്ക് സംപ്രേഷണം നടക്കും.


Click it and Unblock the Notifications