»   » സേനാനി സേതുവിന്റെ ഭാര്യയായി ഗീത വീണ്ടും

സേനാനി സേതുവിന്റെ ഭാര്യയായി ഗീത വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Geetha
പഞ്ചാഗ്നിയിലൂടെ വന്ന് മലയാളത്തില്‍ ഒട്ടേറെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത നടി ഗീത തിരിച്ചുവരുന്നു. സേനാനി സേതുവും ഭാര്യയും എന്ന ചിത്രത്തിലൂടെയാണ് ഗീത മലയാളചലച്ചിത്രലോകത്തേയ്ക്ക് തിരിച്ചെത്തുന്നത്.

സജിന്‍ ലാലാണ് ചിത്രത്തിന്റെ സംവിധായകന്‍. സാജന്‍ ലാലിന്റെ തന്നെ കഥയ്ക്ക് എസ് സജികുമാറാണ് തിരക്കഥതയ്യാറാ്ക്കുന്നത്, സിജകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും. ചിത്രത്തിലെ മറ്റുതാരങ്ങളെയെല്ലാം തീരുമാനിച്ചുവരുന്നതേയുള്ളു.

ഡയറക്ടര്‍ കെ ബാലചന്ദര്‍ ആണ് ഗീതയെ ചലച്ചിത്രലോകത്തേയ്ക്ക് കൊണ്ടുവന്നത്. ഒട്ടേറെ മലയാളചിത്രങ്ങളില്‍ അഭിനയിച്ച ഗീത തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ആധാരം, അഭിമന്യു, വാത്സല്യം, ആവനാഴി, നന്ദിനിഓപ്പോള്‍, വൈശാലി, ഒരു വടക്കന്‍ വിരഗാഥ തുടങ്ങിയവയെല്ലാം ഗീത അഭിനയിച്ച മലയാളചിത്രങ്ങളാണ്.

1997ല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വാസനെ വിവാഹം കഴിച്ച ഗീത പിന്നീട് മിനിസ്‌ക്രീനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോള്‍ ഗീത കുടുംബസമേതം അമേരിക്കയിലാണ്.
ഇതിന് മുന്പ് പന്തയക്കോഴിയെന്ന ചിത്രത്തിലൂടെ ഗീത ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ചിത്രം പരാജയപ്പെടുകയായിരുന്നു

മുപ്പത്തിയെട്ടാം വയസ്സില്‍ അഭിനയം നിര്‍ത്തിയത് ഒരു ദേശീയ അവാര്‍ഡ് കിട്ടാതെയാണെന്ന വിഷമം പല അഭിമുഖങ്ങളിലും ഗീത പങ്കുവെച്ചിട്ടുണ്ട്. എന്തായാലും രണ്ടാംവരവില്‍ ഈ ലക്ഷ്യം മുന്നില്‍വച്ചുതന്നെയായിരിക്കും ഗീത കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക.

English summary
Geetha, old actress is on the way back to Malayalam through 'Senani Sethuvum Bharyayum'. This film is directed by Sajin Lal and Geetha plays the role of Senani Sethu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam