നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

നീണ്ടൊരിടവേളയ്‌ക്ക് ശേഷം ട്വന്റി20യിലെ ഒരു ഗാനരംഗത്തിലൂടെ പ്രത്യക്ഷപ്പെട്ട് അധികം കഴിയുന്നതിന് മുമ്പെയാണ് നയന്‍സ് വീണ്ടും മലയാളത്തിലേക്ക് മടങ്ങുന്നത്.
പത്മകുമാര്‍ ഒരുക്കുന്ന ബോംബെ ഡ്രീംസിലൂടെയാണ് തെന്നിന്ത്യയുടെ ഡ്രീം ഗേള്‍ തിരിച്ചെത്തുക. 2005ല്‍ മമ്മൂട്ടിയെ നായകനാക്കി കമല്‍ ഒരുക്കിയ രാപ്പകലിന് ശേഷം ഒരൊറ്റ മലയാള ചിത്രത്തിലും അഭിനയിക്കാന്‍ നയന്‍സ് തയാറായിരുന്നില്ല.
രാപ്പകലിന് ശേഷം തമിഴിലെത്തിയ നയന്‍താര ബില്ലയിലൂടെയാണ് തമിഴകത്തെ താരറാണിയാകുന്നത്. എന്നാല്‍ നയന്‍സ് ഗ്ലാമറിന്റെ ബലത്തില്‍ അവസാനമിറങ്ങിയ മൂന്ന് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തൃപ്‌തികരമായ പ്രകടനമല്ല കാഴ്‌ച വെച്ചത്.
കോളിവുഡില്‍ തന്റെ പിടിയയയുന്നുവെന്ന് ബോധ്യപ്പെട്ടത് കൊണ്ടാകാം താരം മലയാളത്തിലേക്ക് മടങ്ങുന്നത്.
അഭിനേതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് പത്മകുമാര്‍ ചിത്രത്തിലെ നായകന്‍. ഒരു നാടന്‍ പെണ്‍കുട്ടിയുടെ കഥാപാത്രമാവും ചിത്രത്തില്‍ നയന്‍സിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.വിവാഹബന്ധം വേര്‍പെടുത്തിയിട്ടും ചില സാഹചര്യങ്ങളില്‍ ഒന്നിച്ചു കഴിയേണ്ടി വരുന്ന ദമ്പതിമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നും സൂചനകളുണ്ട്. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്‌ക്കും.
അജിത്തിനൊപ്പം നയന്‍സ് അഭിനയിച്ച ഏകന് ശേഷം ലിംഗു സ്വാമി സംവിധാനം ചെയ്യുന്ന പയ്യയാണ് താരത്തിന്റെ അടുത്ത തമിഴ് ചിത്രം.
നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications