എലിമിനേഷന്‍ എന്ന റിയാലിറ്റി
ഒരായുസ്സിന്റെ ജീവിതത്തിലേക്കു കരുതിവെക്കേണ്ട ഒരു മനസ്സ് ആ കുട്ടികളുടെ ഉള്ളിലിരിപ്പുണ്ടെന്ന്. അത് കേടാവാതെ സൂക്ഷിക്കുക. കലാകാരനാവുക, ആ രീതിയില്‍ ജീവിതം നയിക്കുക തികച്ചും ക്രിയേറ്റീവായ നിലപാടാണ്. എന്നാല്‍ അതിനുള്ള കുറുക്കുവഴി റിയാലിറ്റി
ഷോകളല്ല.
കച്ചവടം പൊടിപൊടിക്കുന്ന കമ്പോളത്തിന്റെ ബഹളത്തില്‍ സ്വയം നഷ്ടപ്പെട്ടുപോകാതിരിക്കട്ടെ നമ്മുടെ ഭാവിയിലെ കലാകാരന്‍മാര്‍ക്ക്. കുട്ടികളെ കുട്ടികളായ് വളരാന്‍ അനുവദിച്ചാല്‍ കൂടുതല്‍ വിഭവ സമൃദ്ധമാകും അവരുടെ ജീവിതം എന്നതില്‍ സംശയമില്ല.
റിയാലിറ്റി ഷോകളിലെ എലിമിനേഷന്‍ റൗണ്ട് ഗുരുതരമായ ഇംപാക്ടാണ് സൃഷ്ടിക്കുന്നത്. അത് ്‌പൊലിപ്പിച്ചെടുക്കാനുള്ള ശ്രമം കാണുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും സഹതാപം തോന്നും.
കരയുന്ന കുട്ടികള്‍, മുഖം പൊത്തിയിരിക്കുന്ന രക്ഷിതാക്കള്‍, ആങ്കര്‍മാരുടെ ബാലന്‍സിംഗ്, വിധികര്‍ത്താക്കളുടെ ഭാവപ്രകടനങ്ങള്‍. പാശ്ചാത്തലസംഗീതം, ക്‌ളോസ്സ്അപ്പ് ഷോട്ടുകള്‍ മിന്നിമായുന്നത്. വിടപറയല്‍ കെട്ടിപ്പിടുത്തം ഇതിന്റെയൊക്കെ ടെന്‍ഷനുമായി വീട്ടിലിരുന്നു വിങ്ങിപ്പൊട്ടുന്ന പാവം പ്രേക്ഷകരും.
ആദ്യ പേജില്‍
അത്രയ്ക്ക് വളര്‍ന്നുവോ രഞ്ജിനി?


Click it and Unblock the Notifications