twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാസനോവയുടെ നിര്‍മ്മാതാക്കള്‍ മണ്ടന്‍മാരല്ല: റോഷന്‍

    By Nisha Bose
    |

    Roshan Andrews
    മോഹന്‍ലാല്‍ ചിത്രം കാസനോവ പൊളിഞ്ഞു പാളീസായെന്നും നിര്‍മ്മാതാക്കള്‍ക്ക് വന്‍ തുക നഷ്ടം വന്നുവെന്നും വിധിയെഴുതുന്നവര്‍ അസൂയാലുക്കളാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

    ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാക്കള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പായിരുന്നു. 40,000 കോടിയുടെ ആസ്തിയുള്ള കമ്പനിയാണത്. പണം മുടക്കിയാല്‍ തിരിച്ചു പിടിക്കാനറിയാത്ത മണ്ടന്‍മാര്‍ അല്ല അവര്‍. ഒരു മണ്ടന്‍ വിചാരിച്ചാല്‍ ഇത്രയധികം പണം ഉണ്ടാക്കാനും കഴിയില്ല.

    ഒരു വര്‍ഷം ഏതാണ്ട് 16 കോടി രൂപ പരസ്യത്തിനായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെലവഴിയ്ക്കാറുണ്ട്. അങ്ങനെ കിട്ടുന്ന പ്രചാരണത്തേക്കാള്‍ കൂടുതല്‍ പ്രചാരണം കാസിനോവ എന്ന ഒറ്റചിത്രം അവര്‍ക്ക് നേടിക്കൊടുത്തു.

    കാസനോവ എന്ന പേരു തന്നെ അവര്‍ ബ്രാന്റ് ചെയ്യുകയായിരുന്നു. കോണ്‍ഫിഡന്റ് കാസനോവ എന്ന പേരിലാണ് അവര്‍ ചിത്രത്തിന് പബ്ലിസിറ്റി നല്‍കിയത്. അതുകൊണ്ടു തന്നെ പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും അവര്‍ക്ക് നല്ല പ്രചാരണം ലഭിച്ചു.

    രണ്ടാമത്തെ ഇടവേളയ്ക്ക് മുന്‍പ് നല്ലൊരു കൊമേഷ്യല്‍ പരസ്യം കൂടി ഉള്‍ക്കൊള്ളിക്കാനും അവര്‍ക്ക് കഴിഞ്ഞു. 16നും 26നും ഇടയിലുള്ള ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ചിത്രം നിര്‍മ്മിച്ചത്. അവരെ തീയേറ്ററുകളിലെത്തിയ്ക്കുന്നതില്‍ തങ്ങള്‍ വിജയിക്കുകയും ചെയ്തുവെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

    English summary
    He may not be interested in cricket, but finds no harm in cheering for his good buddies when they take to the field. Chairman and MD of the Confident Group, CJ Roy was at the Chinnaswamy Stadium in Bangalore on Saturday when the Kerala team took on their Telugu counterparts in the ongoing celebrity cricket tournament. "I was in Bangalore and Mohanlal, who stars in my latest production Casanova, invited me to the game," says Roy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X