»   » നയന്‍സ് മനസ്സ് തുറക്കുന്നു

നയന്‍സ് മനസ്സ് തുറക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Nayantara
ഏറെക്കാലത്തെ മൗനവ്രതത്തിന് ശേഷം നയന്‍സ് മനസ്സ് തുറക്കുകയാണ്. പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷം ആദ്യമായി അനുവദിച്ച അഭിമുഖത്തില്‍ ഇതുവരെ പറയാത്ത പലകാര്യങ്ങളും നയന്‍സ് വെളിപ്പെടുത്തുന്നുണ്ട്.

വിവാഹത്തിലേക്ക് വരെയെത്തിയ ബന്ധം തകര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പക്വമായ മറുപടിയാണ് നയന്‍സ് ന്ല്‍കുന്നത്. ബന്ധം തകരുക എന്നത് എന്റെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്. തെറ്റിദ്ധാരണകളുടെ പേരില്‍ പല പ്രണയങ്ങളും ദാമ്പത്യങ്ങളും തകര്‍ന്നിട്ടുണ്ട്. അത് തന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. ആളുകള്‍ മാറുന്നു, സാഹചര്യങ്ങള്‍ മാറുന്നു അങ്ങനെ ഒരു പാട് മാറ്റങ്ങള്‍. ഒരുപക്ഷേ ഈ മാറ്റങ്ങളുടെ പ്രതിഫലനമാകാം ഇതൊക്കെ. എന്തായാലും അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും നയന്‍താര പറഞ്ഞു.

പ്രഭുവുമായുള്ള ബന്ധം ആരംഭിക്കുമ്പോള്‍ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുമെന്ന് ഞാന്‍ നിനച്ചിരുന്നില്ല. അത് വിധിയാണെന്നോ, അതല്ല പാളിച്ചയാണെന്നോ എനിയ്ക്കിപ്പോഴും അറിയില്ല. ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ പലവിധത്തിലുള്ള വാര്‍ത്തകള്‍ വന്നത് ഞങ്ങളെ വിഷമിപ്പിച്ചിരുന്നുവെന്നും നയന്‍സ് പറഞ്ഞു.

മൂന്നര വര്‍ഷം ഒരു പ്രണയബന്ധം കൊണ്ടു നടന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ ഇനി ഏകാന്തവാസമാണെന്ന് ഇപ്പോള്‍ പറയാനാവില്ല. ശേഷിക്കുന്ന കാലവും അതേ സ്‌നേഹം അല്ലെങ്കില്‍ അതുപോലെ സ്‌നേഹം ലഭിക്കുന്നതിനുള്ള പ്രയത്‌നത്തിലായിരിക്കും താനെന്നും നയന്‍താര പറഞ്ഞു.

പ്രഭുവുമായുള്ള ബന്ധം പാടേ ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനകളും നയന്‍സ് അഭിമുഖത്തില്‍ നല്‍കുന്നുണ്ട്. പ്രണയം തകര്‍ന്നതോടെ കൈയില്‍ പച്ചകുത്തിയ പ്രഭുവിന്റെ പേരിന്റ ആദ്യാക്ഷരമായ പി മായ്ക്കാന്‍ നയന്‍സ് ആലോചിയ്ക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

എന്നാലിപ്പോള്‍ കൈയില്‍ കുത്തിയ പ്രഭുദേവയുടെ പേര് ഉടനെയെങ്ങും മായ്ക്കാന്‍ പോകുന്നില്ലെന്ന് താരം വ്യക്തമാക്കിയിരിക്കുന്നത്.

English summary
It happens. It's not just my relationship - you take any relationship or marriage, break-ups happen. There might be misunderstandings and problems on a day-to-day basis but when it gets to a level where you cannot handle it and it goes beyond saturation point, it becomes very difficult to handle

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X